കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി... ആ ഭാഗ്യം സുരേഷ് ഗോപിയ്‌ക്കോ?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മോദി മന്ത്രിസഭയില്‍ ഒരു അംഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫപ്രഖ്യാപന ദിവസം വരെ പഴക്കമുണ്ട്. ആദ്യം ആരെയെങ്കിലും ജയിപ്പിയ്ക്ക്, എന്നിട്ട് മന്ത്രിയെ തരാം എന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരേയും ഉണ്ടായിരുന്നത്. എന്നാല്‍ കേരളം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലെത്തിയപ്പോള്‍ ആ നിലപാടില്‍ നിന്ന് ബിജെപി നേതൃതം മാറിയോ എന്നാണ് ചോദ്യം.

കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിയ്ക്കും എന്നാണ് കേന്ദ്ര ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭയില്‍ എടുക്കുമെങ്കില്‍ അത് ആരെ ആയിരിയ്ക്കും? സുരേഷ് ഗോപി തന്നെയാകുമോ അത്? അങ്ങനെയെങ്കില്‍ അത് കേരളത്തിലെ ബിജെപി രാഷ്ട്രീയത്തില്‍ ഏത് തരത്തിലാകും പ്രതിഫലിയ്ക്കുക? ചോദ്യങ്ങള്‍ അനവധിയാണ്.

Suresh Gopi

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ പല കേന്ദ്ര മന്ത്രിമാരും കേരളത്തിന് ലഭിയ്ക്കാന്‍ പോകുന്ന കേന്ദ്ര മന്ത്രി സ്ഥാനത്തെ കുറിച്ച് പറയുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്നതിന് അനുസരിച്ചായിരിയ്ക്കും അതെല്ലാം എന്ന് മാത്രം. പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തില്‍ പഴയൊരു വാക്ക് ഇപ്പോഴും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

സുരേഷ് ഗോപിയെ മോദി, കേന്ദ്രമന്ത്രിസഭയിലേയ്ക്ക് ക്ഷണിച്ചു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ ആദ്യം വന്നിരുന്നു. നരേന്ദ്ര മോദി അങ്ങനെ ക്ഷണിയ്ക്കുകയാണെങ്കില്‍ ആ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.

എന്തായാലും അപ്രതീക്ഷിതമായിട്ടാണ് സുരേഷ് ഗോപിയെ രാജ്യസഭ അംഗമായി നോമിനേറ്റ് ചെയ്തത്. നോമിനേറ്റഡ് അംഗങ്ങള്‍ മന്ത്രിസഭയില്‍ അംഗങ്ങളാവുക എന്നത് പതിവില്ലാത്ത കാര്യമാണെങ്കിലും സുരേഷ് ഗോപിയുടെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരാളെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വിരളമാണെന്ന് തന്നെ കരുതേണ്ടി വരും. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്ത് കേരളത്തിന് ഒരു മന്ത്രിയെ നല്‍കാന്‍ എന്തായാലും ബിജെപി കേന്ദ്ര നേതൃത്വം മിനക്കെടില്ലെന്ന് ഉറപ്പാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാനായാല്‍ കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതിന് എന്തായാലും മെയ് 19 വരെ കാത്തിരിയ്ക്കുകയും വേണം.

English summary
Assembly Election 2016: Kerala Will get representation in Union Ministry- Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X