കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ തറപറ്റിക്കാന്‍ കെകെ രമ? അങ്കം ഇനി നേര്‍ക്കു നേര്‍

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ആര്‍ എം പി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിച്ചേക്കും. മാര്‍ച്ച് അവസാനത്തോടെ ചേരുന്ന ആര്‍ എം പി സെക്രട്ടറിയേറ്റിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

തിങ്കളാഴ്ച കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. പിണറായി വിജയന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാലുടന്‍ ആര്‍ എം പിയും പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ആര്‍ എം പി തുടങ്ങിയതായും സുചനയുണ്ട്.

pinarayi-kkrama

എന്നാല്‍ രമ മത്സരിക്കുകയാണെങ്കില്‍ യു എഡി എഫ് ഈ സീറ്റില്‍ മത്സാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ 20 മണ്ഡലങ്ങളിലാണ് ആര്‍ എം പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചനയുള്ളത്. കെ കെ രമ മത്സരിക്കുന്ന മണ്ഡലത്തില്‍ ശക്തമായ പ്രചാരണം നടത്താനും പദ്ധതിയിടുന്നുണ്ട്.

ഇതേ സമയം ധര്‍മ്മടം, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലുമാവും പിണറായി മത്സരിക്കുകയെന്നാണ് സൂചന. എന്നാല്‍ ധര്‍മ്മടത്താണ് മുന്‍ഗണന. ഈ മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം ഭരിക്കുന്നത് എല്‍ ഡി എഫാണ്. കണ്ണൂരില്‍ ചേര്‍ന്ന സിപി എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി ധര്‍മ്മടത്ത് മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 1996 ല്‍ പയ്യന്നൂരിലാണ് പിണറായി അവസാനമായി മത്സരിച്ചത്. 28,078 വോട്ടിന്റെ വിജയമായിരുന്നു.

English summary
assembly election 2016 KK Rama may be the candidates of RMP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X