കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ കെകെ രമയ്ക്ക് പേടിയോ...? രമ ധര്‍മടത്തല്ല, വടകരയില്‍

Google Oneindia Malayalam News

വടകര: പിണറായി വിജയന്‍ എവിടെ മത്സരിച്ചാലും എതിര്‍ക്കും എന്ന കെകെ രമയുടെ വാദം എല്ലാം വെറുതെയായി. ധര്‍മടത്ത് പിണറായിയ്‌ക്കെതിരെ മത്സരിയ്ക്കാന്‍ കെകെ രമയില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വടകര മണ്ഡലത്തില്‍ സിപിഎം അല്ല മത്സരിയ്ക്കുന്നത്. ഘടകകക്ഷിയായ ജനതാ ദള്‍ സെക്യുലര്‍ ആണ്.

Pinarayi and KK Rama

നിലവില്‍ എല്‍ഡിഎഫിന്റെ മണ്ഡലമാണ് വടകര. കഴിഞ്ഞ തവണ ജനതദള്‍ സെക്യുലറിന്റെ സികെ നാണു ആയിരുന്നു മത്സരിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച ആര്‍എംപി നേതാവ് എന്‍ വേണുവിന് അന്ന് പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു അത്.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി കുറച്ച് കൂടി അനുകൂലമാണ് എന്നാണ് ആര്‍എംപിയുടെ കണക്ക് കൂട്ടല്‍. ജെഡിയുവിലും ജനതാദള്‍ സെക്യുലറിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിട്ടില്ല. രണ്ട് പാര്‍ട്ടികളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നും ഉണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 847 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് സികെ നാണുവിന് ലഭിച്ചത്. അതുകൊണ്ട് തന്നെ മണ്ഡലം പിടിയ്ക്കാമെന്ന പ്രതീക്ഷ യുഡിഎഫിനും ഉണ്ട്.

എന്നാല്‍ സ്ത്രീ വോട്ടുകളിലാണ് കെകെ രമയുടെ പ്രതീക്ഷ. ടിപിയുടെ വിധവ എന്ന സഹതാപ തരംഗവും സിപിഎമ്മിനോടുള്ള വിരോധവും വോട്ടായി മാറിയാല്‍ വടകരയില്‍ ചരിത്രം സൃഷ്ടിയ്ക്കാനാകും എന്നാണ് ആര്‍എംപി കരുതുന്നത്.

English summary
Kerala Assembly Election 2016: KK Rama will not contest against Pinarayi vijayan, but will be contesting at Vatakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X