Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖാചിത്രം തയ്യാറാക്കാനാണോ പോലീസ്? എങ്കില്‍ ആര്‍ടിസ്റ്റ് നമ്പൂതിരിയെ ഡിജിപിയാക്കണം-കോടിയേരി

ഇടുക്കി: പ്രതികളെ പിടിക്കാതെ രേഖാചിത്രം തയ്യാറാക്കല്‍ മാത്രമാണ് പോലീസിന്റെ ജോലിയെങ്കില്‍ ഡിജിപിയായി ആര്‍ടിസ്റ്റ് നമ്പൂതിരിയെ നിയമിച്ചാല്‍ പോരേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവം തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ മൂടിവക്കുകയായിരുന്നുവെന്ന് കോടിയോരി ആരോപിച്ചുയ പോലീസ് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായും കോടിയേരി പറഞ്ഞു. രാജാക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

മാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തതോടെയാണ് ജിഷയുടെ പൈശാചിക കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സംഭവത്തില്‍ പോലീസുകാരെ പ്രതികളാക്കി പ്രച്ഛന്നവേഷം കെട്ടിച്ചതിലെ ദുരൂഹത അന്വേഷിക്കണം. കൊലപാതകം നടന്നത് 28 നാണ്. ഇതു കണ്ട ഭാവം നടിക്കാതിരുന്ന പോലീസ്, കേസ് തേച്ചുമാച്ച് കളയുവാനും തെളിവ് നശിപ്പിക്കാനുമാണ് ശ്രമിച്ചത്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞാണ് ആഭ്യന്തര മന്ത്രി അന്വേഷിക്കുവാന്‍ തുടങ്ങിയത്. എട്ടു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി സ്ഥലത്തെത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് ആര്‍ഡിഓയൊ, തഹസില്‍ദാരോ പോയിട്ടില്ല. ദളിതര്‍ക്ക് എന്ത് സംഭവിച്ചാലും ചോദിക്കാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

Kkofiyeri Idukki

പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഒരാള്‍ മാത്രമാണ് പ്രതിയെന്നും പറയുന്നു. കേസ് അന്വേഷിക്കുന്നതിന് മുമ്പുതന്നെ പ്രതി ഒരാള്‍ മാത്രമാണെന്ന വിലയിരുത്തലില്‍ എത്തുന്നതെങ്ങനെയാണ്? യോഗ്യരായ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതിലും ദുരൂഹതയുണ്ട്. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണം എന്നാണ് നിയമം. ഡോക്ടര്‍മാരുടെ ടീമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെങ്കില്‍ തെളിവുകളും രേഖകളും ഹാജരാക്കാമോയെന്ന് കോടിയേരി വെല്ലുവിളിച്ചു.

പോസ്റ്റുമോര്‍ട്ട സമയത്ത് ഡോക്ടര്‍മാര്‍ ആ പരിസരത്ത് ഉണ്ടായിരുന്നോ എന്നത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പരിശോധിക്കണം. ഉമ്മന്‍ ചാണ്ടിയുടെ അഞ്ച് വര്‍ഷക്കാലത്തെ ഭരണം കൊണ്ട് കേരളത്തെ സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി. 2000ത്തില്‍പരം മാനഭംഗ കേസുകളാണ് ഇക്കാലയളവില്‍ കേരളത്തിലുണ്ടായത്. വര്‍ക്കലയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി, അഞ്ചുതെങ്ങില്‍ 68കാരി വൃദ്ധ എന്നിവരെ കഴിഞ്ഞ ദിവസമാണ് മാനഭംഗപ്പെടുത്തിയത്. ഒറ്റയ്ക്ക് വീട്ടില്‍ സ്ത്രീക്ക് താമസിക്കുവാന്‍ ആവാത്ത അവസ്ഥയാണിപ്പോള്‍. എല്‍ഡിഎഫ് ഭരണകാലത്ത് ആവിഷ്‌ക്കരിച്ച കമ്മ്യൂണിറ്റി പോലീസ് സ്ത്രീ സുരക്ഷ ഉറപ്പാക്കിയിരിന്നു. ഇത് യുഡിഎഫ് അട്ടിമറിച്ചതായും കോടിയേരി ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+