കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവേറുകളാകാനില്ല; രാജി ഭീഷണി മുഴക്കി കെഎസ്‌യു നേതാക്കള്‍

  • By വിഷ്ണു നിലമ്പൂര്‍
Google Oneindia Malayalam News

തിരുവനന്തപുരം: യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാമുഖ്യം നല്‍കും- സീറ്റ് ചര്‍ച്ച തുടങ്ങിയതുമുതല്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊക്കെ പറഞ്ഞതാണിത്. എന്നാല്‍ പട്ടിക തയ്യാറായപ്പോള്‍ പുതുമുഖങ്ങളും യുവാക്കളും ഔട്ട്. എല്ലാം 'അമ്പതു കഴിഞ്ഞ യുവാക്കള്‍'.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്‌യു നേതാക്കള്‍ കൂട്ടരാജി ഭീഷണി മുഴക്കിയിരിക്കുകയാണ്. യുവാക്കളെ അവഗണിച്ചു. ലഭിച്ച സീറ്റുകളൊന്നും ജയ സാധ്യതയില്ലാത്തതും. ജയ സാധ്യതയില്ലാത്ത സീറ്റുകള്‍ തന്ന് ബലിയാടാക്കുകയാണെന്നാണ് കെഎസ്‌യു നേതാക്കളുടെ ആരോപണം.

VS Joy

മുതിര്‍ന്ന നേതാക്കള്‍ ജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കുകയും യുവാക്കളെ ബലികൊടുക്കുകയും ചെയ്യുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി നേതാക്കള്‍ രാജിക്കൊരുങ്ങുകയാണ്. 12 ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളില്‍ ഭൂരിപക്ഷം പേരും ഒപ്പിട്ട കത്ത് എന്‍എസ്‌യു ദേശീയ പ്രസിഡന്റ് റോജി എം ജോണിനു കൈമാറിയിട്ടുണ്ട്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ക്കും കത്ത് കൈമാറിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാണ് ഇവരുടെ ആരോപണം. കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിക്കു മാത്രമാണ് സീറ്റ് നല്‍കിയത്. അതാവട്ടെ മലമ്പുഴയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരേയും. വിഎസ് ജോയിയെ ഇത്തരത്തില്‍ ചാവേറക്കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

വിജയസാധ്യതയുള്ള സീറ്റുകളോ അല്ലെങ്കില്‍ ശക്തമായ മത്സരമെങ്കിലും കാഴ്ചവയ്ക്കാനകുന്ന സീറ്റുകളോ നല്‍കണമായിരുന്നു. പരിഹാസ്യരാക്കാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്നാണ് ഭീഷണി. അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ രാജി വയ്ക്കാന്‍ തന്നെയാണ് ഒരുവിഭാഗം നേതാക്കളുടെ തീരുമാനം.

English summary
Kerala Assembly Election 2016: KSU's protest against Congress' negligence in candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X