Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുന്നി ഐക്യചര്‍ച്ച'യുടെ മറവില്‍ വോട്ട് പെട്ടിയിലാക്കാന്‍ ലീഗ്

മലപ്പുറം: 'സുന്നി ഐക്യ' ചര്‍ച്ചയുടെ മറവില്‍ മുസ്ലീം വോട്ടുകള്‍ മുതലെടുക്കാന്‍ മുസ്ലീം ലീഗ് നീക്കം. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം മതസംഘടനകളായ ഇകെ വിഭാഗം സുന്നികളും എപി വിഭാഗം സുന്നികളും 'ഐക്യ'ചര്‍ച്ചക്ക് തെയ്യാറാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഐക്യം നടന്നില്ലെങ്കില്‍ കൂടിയും ഇരുവിഭാഗങ്ങളുടേയും മുഴുവന്‍വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കത്തിലാണു മുസ്ലിംലീഗ്.

ഇരുകൂട്ടര്‍ക്കും സമ്മതനായ ലീഗ് നേതാക്കള്‍ മധ്യസ്ഥത വഹിച്ചാല്‍ ചര്‍ച്ച നടത്താമെന്ന് സുന്നി സംഘടനാ നേതാക്കള്‍ പറയുന്നത്. ബദ്ധശത്രുതയില്‍ കഴിയുന്ന സുന്നിവിഭാഗങ്ങള്‍ തമ്മിലുള്ള പള്ളി, മദ്രസാ തര്‍ക്കങ്ങള്‍ വെട്ടിലും കുത്തിലുംവരെ കലാശിച്ചിരുന്നെങ്കിലും സമവായ ചര്‍ച്ച നടത്താന്‍ തെയ്യാറാണെന്ന് ഇരുകൂട്ടരും പറയുന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്.

Muslim League

മുമ്പും ഇത്തരത്തില്‍ പല തവണ സുന്നി ഐക്യചര്‍ച്ചകള്‍ക്ക് നീക്കങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മുസ്ലിംമത സംഘടനകള്‍ ഒന്നിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് സുന്നി ഐക്യത്തിനു വേണ്ടി ചില്ലറ വിട്ടുവീഴ്ച്ചകള്‍ നടത്താന്‍ സംഘടനകള്‍ തെയ്യാറായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസ്ലിംലീഗിനൊപ്പം നല്‍ക്കുന്ന ഇകെ വിഭാഗവും തരംപോലെ രാഷ്ട്രീയ നിലപാടുകള്‍ മാറ്റുന്ന എപി വിഭാഗവും രാഷ്ട്രീപരമായി ഇരുധ്രുവങ്ങളിലാണ്. ഇകെ വിഭാഗം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനായിരുന്നു ഇതുവരെ എപി വിഭാഗത്തിന്റെ ശ്രമം. അതുപോലെ തന്നെയായിരുന്നു തിരിച്ചും. അരിവാള്‍ സുന്നികള്‍ എന്നാണ് എപി വിഭാഗം പരക്കെ വിളിയ്ക്കപ്പെട്ടിരുന്നത്.

വിഷയത്തില്‍ മുസ്ലിംലീഗ് എടുക്കുന്ന നിലപാട് ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടുമെന്ന് എപി വിഭാഗവും ഇകെ വിഭാഗവും പറയുന്നു. സുന്നി ഐക്യമാകാമെന്നു കഴിഞ്ഞ ദിവസം ഇകെ വിഭാഗം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനമാണു വീണ്ടും ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടിയത്. വിഷയത്തില്‍ എപി വിഭാഗം നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സുന്നി ഐക്യചര്‍ച്ചകള്‍ക്ക് തങ്ങള്‍ തെയ്യാറാണെന്ന് അഞ്ചുവര്‍ഷം മുന്പേ കാന്തപുരം പ്രഖ്യാപിച്ചിരുന്നുവെന്നാണ് എപി വിഭാഗം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുന്നി ഐക്യത്തിന്റെ പേരില്‍ മുതലെടുക്കാനുള്ള നീക്കമാണെങ്കില്‍ എപി വിഭാഗം ചര്‍ച്ചയില്‍ നിന്നും പിന്തിരിയാനും നീക്കമുണ്ട്. കേരളത്തിലെ മുസ്ലിം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ പരാമര്‍ശിക്കപ്പെട്ട പേരാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടേത്.
സുന്നികളുടെ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള പക്ഷം ലീഗ് വിരുദ്ധ രാഷ്ട്രീയം സ്വീകരിക്കുകയും മറുപക്ഷം ലീഗിനോടൊപ്പം നില്‍ക്കുകയുമായിരുന്നു. ലീഗ് വിരുദ്ധ പക്ഷത്തേക്ക് നീങ്ങിയ കാന്തപുരം ഗ്രൂപ്പ് പിന്നീട് ഇടതുപക്ഷത്തോടൊപ്പം നിന്നുനുവെന്നതാണു ചരിത്രം.

ലീഗ് രാഷ്ട്രീയത്തിന് പിന്നില്‍ ഒരു മതസംഘടനയെ കെട്ടിയിടേണ്ടെന്ന കാന്തപുരത്തിന്റെ തീരുമാനത്തെ ഒരുവിഭാഗം സ്വാഗതം ചെയ്തു. യാഥാസ്ഥിതികമായ മത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുമ്പോള്‍ തന്നെ കാന്തപുരത്തിന്റെ ഈ ലീഗ് വിരുദ്ധ രാഷ്ട്രീയം പുരോഗമനവാദികളുടെ ഇടയില്‍ വരെ അദ്ദേഹത്തിന് സ്വീകാര്യത നല്‍കുകയും ചെയ്തു. ഇരുവിഭാഗത്തിനും മദ്രസ, പള്ളി, മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലൂടെ കോടികളുടെ സ്വത്തുക്കളുണ്ട്. ഇതിനുപുറമെ കാന്തപുരത്തിന്റെ കയ്യിലുളള പ്രവാചകന്റേതാണെന്ന് അവകാശപ്പെടുന്ന മുടി ഒരിക്കലും ഇകെ വിഭാഗം അംഗീകരിക്കാന്‍ പോകുന്നുമില്ല. സുന്നി ഐക്യചര്‍ച്ചകള്‍ നടക്കുമെങ്കില്‍ ഐക്യപ്പെടണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നു തന്നെയാണു മുസ്ലിംമത പണ്ഡിതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+