ശിശുമരണത്തില്‍ കേരളം സോമാലിയയേക്കാള്‍ മോശമെന്ന് മോദി... എന്താണ് സത്യം?
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. സോണിയ ഗാന്ധിയ്‌ക്കെതിരേയും കോണ്‍ഗ്രസ്സിനെതിരേയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
പാവങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതില്‍ കേരളം പിറകിലാണെന്നായിരുന്നു മോദിയുടെ ആക്ഷേപം. കേരളത്തിലെ ശിശുമരണ നിരക്ക് സൊമാലിയയേക്കാള്‍ കൂടുതലാണെന്നും മോദി ആരോപിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യത്യസ്താഭിപ്രായം സോഷ്യല്‍ മീഡിയകളില്‍ ഉടന്‍ തന്നെ ഉയര്‍ന്നുവന്നു.

സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷമുള്ള കേരളം പിറകോട്ടടിച്ചുവെന്നാണ് മോദി പറയുന്നത്. പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍. ഭക്ഷണത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി കേരളം. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കേരളത്തില്‍ ഇതുവരെ ലെഫ്റ്റ്-റൈറ്റ് പരേഡ് പോലെയാണ് കാര്യങ്ങള്‍ നടന്നിരുന്നത്. അതില്‍ നിന്ന് മാറി നേര്‍രേഖയില്‍ കുതിയ്ക്കാന്‍ ബിജെപിയെ സ്വീകരിയ്ക്കന്‍ മോദി ആവശ്യപ്പെട്ടു. കേരളം നിലവില്‍ 1.25 ലക്ഷം കോടി രൂപ കടത്തിലാണ്. ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ്- കേരളത്തെ കുറിച്ചുള്ള മോദിയുടെ വിമര്‍ശനങ്ങള്‍ തുടര്‍ന്നു.

അഗസ്റ്റ വെസ്റ്റ് ലാന്റ് അഴിമതി വിഷയത്തില്‍ സോണിയ്‌ക്കെതിരെ മോദി ആഞ്ഞടിച്ചു. ഇറ്റലിയില്‍ പണം വാങ്ങിയവര്‍ അകത്തായിട്ടുണ്ട്. ഇവിടെ ഇറ്റലിയില്‍ ബന്ധുക്കളുള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications