കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളരും തോറും പിളരും, പിളരും തോറും വളരും... ഇതാ പുതിയ കേരള കോണ്‍ഗ്രസ്!!!

Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ കുറിച്ചുള്ള രസകരമായ ഒരു വിശേഷണമാണിത്- വളരും തോറും പിളരുകയും പിളരും തോറവും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നത്. അതിപ്പോള്‍ വീണ്ടും വീണ്ടും സത്യമാവുകയാണ്.

നിലവില്‍ ഏറ്റവും ശക്തമായ കേരള കോണ്‍ഗ്രസ് ആണ് കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം. പിജെ ജോസഫ് ഗ്രൂപ്പും പിസി ജോര്‍ജ്ജ് ഗ്രൂപ്പും കൂടി ലയിച്ചപ്പോഴാണ് കേരള കോണ്‍ഗ്രസ് എം അത്രയേറെ ശക്തമായത്. പിസി ജോര്‍ജ്ജ് നേരത്തേ പോയി, ഇപ്പോഴിതാ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും പാര്‍ട്ടി വിട്ട് പോയിരിയ്ക്കുന്നു.

Francis George

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആന്റണി രാജു, കെസി ജോസഫ്, പിസി ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന് എന്നീ ശക്തരായ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. അവരിപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുകയും ചെയ്തു.

ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കേരള കോണ്‍ഗ്രസ് -ഡി എന്നറിയപ്പെടുും. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്. പാര്‍ട്ടി പിളര്‍ത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജ് തന്നെയാണ് കേരള കോണ്‍ഗ്രസ് ഡിയുടെ ചെയര്‍മാന്‍.

സീറ്റ് പ്രശ്‌നത്തിന്റെ പേരിലാണ് ഇപ്പോള്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടിരിയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് എം ഇത്തവണ ആവശ്യപ്പെടുന്നത് പതിനെട്ട് സീറ്റാണ്. എന്നാല്‍ ഇത് ലഭിയ്ക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടത്.

കൊച്ചിയില്‍ വച്ച് ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ഒരു അഡ്‌ഹോക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

English summary
Assembly Election 2016: New Kerala Congress Party formed by Francis George. The name of new party is Kerala congress Democratic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X