'മകന്' കെട്ടിവയ്ക്കാനുള്ള പണം അവര്‍ നല്‍കി... ആരാണ് ആ മകന്‍?
മലപ്പുറം: വളര്‍ത്തി വലുതാക്കിയ മക്കളാല്‍ ഉപേക്ഷിയ്ക്കപ്പെട്ടവരാണവര്‍... ആരോരുമില്ലാത്തവര്‍. പക്ഷേ, ഈ തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ ഒരു 'മകന്' വേണ്ടി കൈയ്യിലെ നാണയത്തുട്ടുകളെല്ലാം സ്വരുക്കൂട്ടി. അവന് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ വേണ്ടി.
ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ... എന്നാല്‍ ഇത് കഥയല്ല. സംഭവിച്ചകാര്യമാണ്. തവനൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന ഡോ കെടി ജലീലിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളാണ്. ബന്ധുക്കളാല്‍ ഉപേക്ഷിയ്ക്കപ്പെട്ട ഇവര്‍ക്ക് സ്വന്തം മകനെ പോലെയാണ് ജലീല്‍.

മാസത്തില്‍ രണ്ട് തവണയെങ്കിലും ജലീല്‍ വൃദ്ധസദനം സന്ദര്‍ശിയ്ക്കാറുണ്ട്. ആരോരുമില്ലാത്തവര്‍ക്ക് എംഎല്‍എയുടെ ഈ സന്ദര്‍ശനം പലപ്പോഴും വലിയ ആശ്വാസമാണ്. പതിവ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ തങ്ങളുടെ 'തീരുമാനം' ജലീലിനെ അറിയിച്ചത്.
വൃദ്ധസദനത്തിലെ അന്തേവാസികളില്‍നിന്നും കെട്ടിവെക്കാനുള്ള പണം ലഭിച്ചത് വലിയ അനുഗ്രഹമാണെന്നാണ് കെടി ജലീല്‍ പ്രതികരിച്ചത്. പണം നല്‍കി അനുഗ്രഹിച്ചാണ് അന്തേവാസികള്‍ ജലീലിനെ യാത്രയാക്കിയത്. കൂട്ടത്തില്‍ പ്രായം കൂടിയ 92വയസ്സുകാരി ടീച്ചറമ്മയാണ് പണം നല്‍കിയത്. ഒരോ അന്തേവാസിയേയും പേരെടുത്ത് വിളിക്കുന്ന ജലീല്‍ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ അഞ്ച് സ്ഥാപനങ്ങളിലും സ്ഥിരം സന്ദര്‍ശകനാണ്. കഴിഞ്ഞ തവണ തവനൂര്‍ എംഎല്‍എയായ ജലിലിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വോട്ട് അഭ്യാര്‍ഥിച്ചുള്ള പ്രചരണങ്ങള്‍ തുടങ്ങികഴിഞ്ഞു.












Click it and Unblock the Notifications