Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസും പിണറായിയും മത്സരിയ്ക്കണമെന്ന് പോളിറ്റ് ബ്യൂറോ... ഇനി സംസ്ഥാനം കേള്‍ക്കണം; കേള്‍ക്കുമോ?

ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ജനവിധി തേടണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം. രണ്ട് പേരും മത്സരിയ്ക്കണമോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഈ സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം നിര്‍ണായകമാണ്. അടുത്ത ദിവസം നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഈ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.

vs-pinarayi

വിഎസും പിണറായിയും മത്സരിച്ചാല്‍ ആരായിരിയ്ക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഇപ്പോള്‍ തന്നെ ആശങ്കയുണ്ട്. വിഎസിനെ വെറും ഒരു എംഎല്‍എ ആക്കി നിര്‍ത്തുക അസാധ്യമാണ്. വിഎസിന് കീഴില്‍ പിണറായി വിജയന്‍ ഒരു മന്ത്രിയായിരുക്കുമോ എന്നതും സംശയമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരാള്‍ മത്സരിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതാക്കള്‍.

വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് നയിക്കട്ടേ എന്നായിരുന്നു സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നത്. പിണറായി വിജയന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് തിരിച്ചുവരികയും ആണ്. നവകേരള മാര്‍ച്ച് നയിച്ച പിണറായി തന്നെ മുഖ്യമന്ത്രിയാകണം എന്ന് വാദിയ്ക്കുന്നവര്‍ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+