കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹിക മാധ്യമങ്ങളിലെ ഇലക്ഷന്‍ പ്രചാരണം; നിരീക്ഷണം കര്‍ശനമാക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം:സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ഏറെ പ്രചാരത്തിലെത്തുകയും ജനങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോഴാണ് ഇതിന് പരിമിതികള്‍ സൃഷ്ടിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷക പ്രഗ്യാന്‍ പൗലിവാള്‍ അഗര്‍വാളിന്റെ തീരുമാനം.

പണം നല്‍കി വാര്‍ത്ത നല്‍കുന്ന രീതി കൂടുതലാണെന്നും ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സൂക്ഷ്മമായി പരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മീഡിയാ സെല്ലില്‍ 22 മുതല്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കാന്‍ അവര്‍ നിര്‍ദേശിച്ചു.

social Media

ജില്ലാകളക്ടര്‍ എസ്.വെങ്കിടേശപതി, സ്വീപിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കളക്ടര്‍ അഫ്‌സാന പര്‍വീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിപി സുലഭ കുമാരി തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്.

നാമനിര്‍ദേശ അപേക്ഷയില്‍ത്തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാനാര്‍ത്ഥി നല്‍കണം, തിരഞ്ഞെടുപ്പ് ചെലവില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും പരസ്യത്തിനായി നല്‍കിയ തുക, ഉള്ളടക്കം തയ്യാറാക്കുതിനുള്ള തുക എന്നിവ ഉള്‍പ്പെടുത്തണം.

English summary
Assembly Election 2016: Restrictions for Social Media virals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X