കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലുകള്‍ രണ്ടുമില്ല കൂത്തുപറമ്പിലെ ഈ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക്...

Google Oneindia Malayalam News

കൂത്തുപറമ്പ്: കൂത്തുപറമ്പ് വിപ്ലവ മണ്ണാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം നേതാവും കൃഷി മന്ത്രിയും ആയ എംകെ മോഹനന്‍ ആണ് അവിടത്തെ എംഎല്‍െ. ഇത്തവണയം മോഹനന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

മണ്ഡലം തിരിച്ചുപിടിയ്ക്കാന്‍ കെകെ ഷൈലജയെ ആണ് ഇത്തവണ സിപിഎം രംഗത്തിറയ്ക്കിയിരിയ്ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് ഇത്തവണത്തെ കൂത്തുപറമ്പിലെ മത്സരത്തിന്. ബിജെപി സ്ഥാനാര്‍ത്ഥി ആരെന്നതാണ് ചോദ്യം.

Sadanandan Master

സദാനന്ദന്‍ മാസ്റ്ററാണ് കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി. അതില്‍ എന്താണിത്ര അത്ഭുതം എന്നാണ് ചോദ്യമെങ്കില്‍ സദാനന്ദന്‍ മാസ്റ്ററെ നിങ്ങള്‍ക്ക് അറിയില്ല എന്നതാണ് പ്രശ്‌നം. രണ്ട് കാലുകളും ഇല്ലാത്ത, ജീവിയ്ക്കുന്ന രക്തസാക്ഷിയാണ് ഇദ്ദേഹം.

സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിയെടുത്തത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് പറയുന്നത്. 1994 ഫെബ്രുവരി 6 നായിരുന്നു ആ സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിമാറ്റി.

സിപിഎം കുടുംബമായിരുന്നു സദാന്ദന്‍ മാസ്റ്ററുടേത്. അച്ഛനും സഹോദരനും എല്ലാം സിപിഎമ്മുകാര്‍. എന്നാല്‍ സദാനന്ദന്‍ മാത്രം ആര്‍എസ്എസ്സില്‍ ചേരാന്‍ തീരുമാനിച്ചു. ഇതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സദാനന്ദന്‍ പറയുന്നത്.

ഇത്തവണ കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സദാനന്ദന്‍. മണ്ഡലത്തില്‍ സിപിഎമ്മിനെതിരെയാണ് സദാനന്ദന്റെ പ്രചാരണം.

English summary
Assembly Election 2016: Sadanandan Master, who lot his two legs, is the BJP Candidate at Koothuparamba.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X