ഇടുക്കി മിടുക്കിയാകും... അത് എല്‍ഡിഎഫിനോ യുഡിഎഫിനോ... ഇതാ ചിത്രം തയ്യാര്‍
ഇടുക്കി: കൊടും വേനലിലും തണുപ്പു വിട്ടു മാറാത്ത മൂന്നാറിലും കടുത്ത ചൂടുളള തൊടുപുഴയിലും ഉള്‍പ്പെടെ ഹൈറേഞ്ച- ലോറേഞ്ച് വ്യത്യാസമില്ലാതെ ഇടുക്കി തിരഞ്ഞെടുപ്പ് ചൂടിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കണക്ക് വെച്ചാണെങ്കില്‍ ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലും എല്‍ഡിഎഫിനെ തുണക്കേണ്ടതാണ്.
തൊടുപുഴയില്‍ മാത്രമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 3088 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളില്‍ ഇടതുമുന്നേറ്റമായിരുന്നു. കത്തോലിക്കാ സഭ വളര്‍ത്തിയെടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകന്‍ അഡ്വ.ജോയ്‌സ് ജോര്‍ജായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നു കൂടി ഓര്‍ക്കണം. ഇത്തവണയും സംരക്ഷണ സമിതി യുഡിഎഫിനെതിരെ എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന് വേണ്ടി അത്ര വീര്യത്തോടെ രംഗത്തില്ല.

2009ല്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിനെ തുണച്ചെങ്കിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് നേടി. മൂന്നു മണ്ഡലങ്ങള്‍ ബിഡിജെഎസിന് നല്‍കിയിരിക്കുകയാണ് എന്‍ഡിഎ തൊടുപുഴയും ഇടുക്കിയും ഉടുമ്പഞ്ചോലയും. പീരുമേടും ദേവികുളത്തും ബി.ജെ.പി മല്‍സരിക്കുന്നു.












Click it and Unblock the Notifications