കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനവും തുഷാറും ഒരുമിച്ചൊരു പത്രസമ്മേനം... കാര്യങ്ങള്‍ ഏത് വരെ ആയി?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അങ്ങനെ ഒരു മുന്നണി കൂടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന് ഉറപ്പായി. ചരിത്രത്തിലാദ്യമായി(?) ഒരു ദേശീയ മുന്നണി, ആ പേരില്‍ തന്നെ കേരളത്തില്‍ മത്സരിയ്ക്കാനിറങ്ങുകയാണ്.

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ്സും ബിജെപിയും ചേര്‍ന്നാണ് ഇത്തവണ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിഡിജെഎസ് എന്‍ഡിഎയുടെ ഘടകകക്ഷിയാണെന്ന് കുമ്മനം രാജശേഖരനും തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

Thushar and Kummanam

എന്തായാലും മുന്നണി സംവിധാനത്തില്‍ എത്തിയതോടെ ഇനി സീറ്റ് ചര്‍ച്ചകള്‍ പൊടിപൊടിയ്ക്കുമെന്ന് ഉറപ്പിയ്ക്കാം. അറുപത് സീറ്റുകള്‍ വേണം എന്നാണ് ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതില്‍ പലതും ബിജെപി ഇത്തവണ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളും ആണ്.

മുന്നണി സംബന്ധിച്ച കാര്യങ്ങള്‍ ദേശീയ നേതൃത്വവുമായിട്ടാണ് ചര്‍ച്ച ചെയ്തത് എന്നായിരുന്നു നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. സംസ്ഥാന ബിജെപി നേതൃത്വവുമായി അടുത്തിടെ ബിഡിജെഎസ് അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് സഖ്യം ഉറപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും രണ്ട് പാര്‍ട്ടി നേതാക്കളും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തിയതിനെ കേരള രാഷ്ട്രീയം ഗൗരവത്തോടെ തന്നെയാണ് നിരീക്ഷിയ്ക്കുന്നത്.

കേരള കോണ്‍ഗ്രസ് എം ഇത്തവണ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നേക്കും എന്നൊരു ശ്രുതി ഉണ്ടായിരുന്നു. എന്നാല്‍ അവരുമായി യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയത്.

English summary
Assembly Election 2016: Kummanam Rajasekharan and Thushar Vellappally confirmed that BJP and BDJS are in alliance as NDA, in a combined press meet at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X