കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് അധികാരത്തിലെത്തിയാൽ മതനിരപേക്ഷത തകരും: കോടിയേരി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തിലെ മതനിരപേക്ഷത തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷതയുടെ അടിത്തറ തോണ്ടിയിളക്കാൻ ശ്രമം നടക്കുകയാണ്. യുഡിഎഫ് ഇതിനായി പല അടവുകളും പ്രയോഗിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്ന് കോടിയേരി പറഞ്ഞു.

Kodiyeri

സമരവും പ്രക്ഷോഭവും ചെയ്തതിന്റെ പേരിൽ ചാർജ് ചെയ്ത കേസുകളുടെ എണ്ണം പറഞ്ഞ് മുഖ്യമന്ത്രി ഇടതുപക്ഷത്തുള്ളവർക്കെതിരെ പ്രചാര വേല നടത്തുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ളത് അഴമിതി കേസുകളോ ആരോപണങ്ങളോ ആണ്. കഴിഞ്ഞ് അഞ്ച് വർഷത്തിനിടെയിൽ നാല് ലക്ഷം ഇടതുപക്ഷ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഈ കേസുകളും മന്ത്രിമാർക്കെതിരെയുള്ള കേസുകളും ഒന്നാണെന്ന തരത്തിൽ പ്രചരിപ്പിക്കനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇടതുസർക്കാരുകളുടെ കാലത്ത് കെആർ ഗൗരിയമ്മ ഉൾപ്പെടെയുള്ള മന്ത്രിമാർ നടപ്പാക്കിയ ഭൂപരിഷ്ക്കരണത്തിലൂടെ വീണ്ടെടുത്ത ഭൂമിയാണ് യുഡിഎഫ് സര്ക്കാർ തീറെഴുതിയെതെന്നും കോടിയേരി പറഞ്ഞു.

ജെഎസ്എസ് നേതാവ് കെആർ ഗൗരിയമ്മയെക്കുറിച്ചുള്ള ‘കാലം മായ്ക്കാത്ത ചിത്രങ്ങൾ ‘ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

English summary
Assembly Election 2016: UDF will spoil Kerala's secularism, says Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X