കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വരാജിന് പിറകേ ഇതാ ഗഫൂര്‍ പി ലില്ലീസും... എന്താണ് സംഗതി? വെല്‍ഫിയാണ്... വെല്‍ഫി!!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് പിന്നാലെ സെല്‍ഫീ വീഡിയോ പ്രചരണവുമായി തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസും.

സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരും അല്ലാത്തവരും സ്വന്തമായി മൊബൈലില്‍ വീഡിയോ പകര്‍ത്തി ഇവ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുന്ന രീതിയാണിത്. അതത് മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാരേക്കാള്‍ കൂടുതലും സെല്‍ഫി വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് പ്രവാസികളാണ്. വോട്ട്‌ചെയ്യാന്‍ പോലും അവസരമില്ലാത്ത പ്രവാസികള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് വെല്‍ഫികളിലൂടെ!!!

Velfie Tirur

ഗഫൂര്‍ പി ലില്ലീസിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലാണു കഴിഞ്ഞ ദിവസങ്ങളിലായി വെല്‍ഫികള്‍ പ്രചരിക്കുന്നത്. പ്രവാസികള്‍ മാത്രമല്ല, മണ്ഡലത്തില്‍ നിന്നുള്ളവര്‍ തന്റേയും കുടുംബത്തിന്റേയും വോട്ട് ഗഫൂര്‍ പി ലില്ലീസിനാണെന്ന് പ്രഖ്യാപിയ്ക്കുന്ന വീഡിയോകളം ഉണ്ട്. പ്രഖ്യാപിയ്ക്കുക മാത്രമല്ല, നിങ്ങളുടെ വോട്ട് ഗഫൂറിന് നല്‍കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

Velfie Tirur

വെറും വോട്ടഭ്യര്‍ത്ഥന മാത്രമല്ല, സ്ഥാനാര്‍ഥി പ്രചാരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളും നിലവിലെ തിരൂരിലെ പ്രശ്‌നങ്ങളും വെല്‍ഫി വഴി സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെത്തുന്നുണ്ട്. അഞ്ചാംക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരം സെല്‍ഫി വീഡിയോകള്‍ അയക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വീഡിയോകളും യുവാക്കളുടേതാണ്. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവിന്റെ സെല്‍ഫി വീഡിയോയും ഇക്കൂട്ടത്തില്‍പെടും.

മലപ്പുറം ജില്ലയില്‍ പുതിയവോട്ടര്‍മാര്‍ കൂടുതലുള്ള തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയാ പ്രചരണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഗഫൂര്‍ പി ലില്ലീസിനായി കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക മൊബൈല്‍ ആപ്പ് വഴി വരുന്ന മെസ്സേജുകളില്‍ കൂടുതലും ആശംസകളെക്കാള്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളാണെന്നും സ്ഥാനാര്‍ത്ഥിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

English summary
Assembly Election 2016: Velfie campaign for Tirur LDF candidate Gafoor P Lillis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X