കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനുണ്ട് ചില ഉപാധികള്‍... പാര്‍ട്ടിയ്ക്കുണ്ട് ചില കണക്കുകള്‍... കൂട്ടിക്കിഴിച്ചാല്‍ എന്ത് ബാക്കി?

Google Oneindia Malayalam News

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കണം എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ആ തീരുമാനം എടുത്ത പോളിറ്റ് ബ്യൂറോയില്‍ അംഗമാണ് പിണറായി വിജയന്‍. എന്നാല്‍ വിഎസ് അച്യുതാനന്ദനാകട്ടെ നിലവില്‍ സംസ്ഥാന സമിതിയില്‍ പോലും അംഗമല്ല. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് എന്ന നിലയില്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാമെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസിന് കയറാന്‍ പറ്റില്ല.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രണ്ട് നേതാക്കള്‍ ഒരേ സമയം മത്സര രംഗത്തിറങ്ങുമ്പോള്‍ ഒരു സംശയം സ്വാഭാവികമാണ്. ഭരണം കിട്ടിയാല്‍ ആരാകും മുഖ്യമന്ത്രി? നിലവിലെ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനോ അതോ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനോ?

ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും എന്നതുപോലെ വിഎസിനും പിണറായിയ്ക്കു ഉണ്ട് ചില ആശങ്കകള്‍. തിരഞ്ഞെടുപ്പിനെ നയിച്ച് എല്‍ഡിഎഫിനെ ഭരണത്തിലെത്തിച്ചുകഴിഞ്ഞാല്‍ തന്നെ പാര്‍ട്ടി കൈവിടുമോ എന്നാണ് വിഎസിന്റെ സംശയം.

കറിവേപ്പില ആക്കുമോ?

കറിവേപ്പില ആക്കുമോ?

തിരഞ്ഞെടുപ്പില്‍ വോട്ടുപിടിയ്ക്കാന്‍ തന്നെ ഉപയോഗിയ്ക്കുകയും അത് കഴിഞ്ഞാല്‍ കറിവേപ്പില പോലെ മാറ്റി വയ്ക്കുകയും ചെയ്യുമോ എന്ന കാര്യത്തില്‍ വിഎസ് അച്യുതാനന്ദന് കാര്യമായ സംശയം ഉണ്ട്.

വ്യക്തത വേണം

വ്യക്തത വേണം

തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ വ്യക്തത വേണം എന്നാണ് വിഎസിന്റെ ആവശ്യം. വ്യക്തത എന്നതുകൊണ്ട് വിഎസ് അന്താണ് ഉദ്ദേശിയ്ക്കുന്നത്?

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം തന്നെയാണോ വിഎസിന്റെ പ്രശ്‌നം? തിരഞ്ഞെടുപ്പിനെ നയിച്ചതിന് ശേഷം വിഎസ് പ്രതീക്ഷിയ്ക്കുക അത് തന്നെയാകില്ലേ എന്നാണ് ചോദ്യം.

സംസ്ഥാന ഘടകം

സംസ്ഥാന ഘടകം

എന്തായാലും കഴിഞ്ഞ തവണയും അതിന് മുമ്പും വിഎസ് അച്യുതാനന്ദന് സീറ്റ് നല്‍കാന്‍ വിമുഖത കാണിച്ച സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ എന്ത് നിലപാടായിരിയ്ക്കും എടുക്കുക? വിഎസ് സംസ്ഥാന നേതൃത്വത്തിനോട് കാണിച്ചത് എന്തെല്ലാമാണെന്ന് അവര്‍ എണ്ണിയെണ്ണി ചോദിയ്ക്കില്ലേ?

ഇറങ്ങിപ്പോയ നേതാവ്

ഇറങ്ങിപ്പോയ നേതാവ്

പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍. ദേശീയ നേതാക്കള്‍ പറഞ്ഞിട്ട് പോലും തിരികെ വന്നില്ല. അങ്ങനെയുള്ള ഒരാളെ മുഖ്യമന്ത്രിയ്ക്കണോ എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ ചിലരുടെ ചോദ്യം.

പുറത്താക്കിയില്ലല്ലോ

പുറത്താക്കിയില്ലല്ലോ

അത്രയൊക്കെ ചെയ്തിട്ടും വിഎസിനെ പുറത്താക്കിയില്ലല്ലോ... ഇപ്പോള്‍ മത്സരിയ്ക്കാന്‍ സീറ്റും നല്‍കുന്നു. ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവരുടെ ചോദ്യം.

തീരുമാനമില്ലെങ്കില്‍

തീരുമാനമില്ലെങ്കില്‍

തന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമല്ലെങ്കില്‍ വിഎസ് വീണ്ടും ഇടങ്കോലിട്ടേയ്ക്കും എന്നും സംശയം ഉയരുന്നുണ്ട്.

 അനുഭാവികള്‍ക്ക് വേണ്ടി

അനുഭാവികള്‍ക്ക് വേണ്ടി

പാര്‍ട്ടിയില്‍ ഇത്രനാളും തനിയ്‌ക്കൊപ്പം നിന്നവര്‍ക്ക് വേണ്ടി വിഎസ് ഇത്തവണ ശക്തമായി രംഗത്തുണ്ടെന്നാണ് രിപ്പോര്‍ട്ടുകള്‍. മേഴ്‌സിക്കുട്ടിയമ്മ, ഗുരുദാസന്‍, എസ് ശര്‍മ, എം ചന്ദ്രന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കാന്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എവിടെ നില്‍ക്കാന്‍

എവിടെ നില്‍ക്കാന്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിഎസ് എവിടെ മത്സരിയ്ക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടി തന്നെ അദ്ദേഹത്തിന് അനുവാദം കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒന്നുകില്‍ മലമ്പുഴ, അല്ലെങ്കില്‍ ആലപ്പുഴ- വിസ് മത്സരിയ്ക്കാനിടയുള്ള മണ്ഡലങ്ങള്‍ ഇവയാണ്.

പാര്‍ട്ടി കുഴങ്ങും?

പാര്‍ട്ടി കുഴങ്ങും?

തിരഞ്ഞെടുപ്പിന് ശേഷം ഒരു തീരുമാനമെടുക്കുക എന്നത് സംബന്ധിച്ച് സിപിഎമ്മിന് ഒരു പ്രശ്‌നമേ ആകാന്‍ ഇടയില്ല. കാരണം, ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആര് പോയാലും വന്നാലും അത് പാര്‍ട്ടിയെ ബാധിയ്ക്കില്ല.

English summary
Kerala Assembly Election 2016: VS Achutnanandan's demands and CPM Stete leadership's calculations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X