Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന് വീണ്ടും പണി കിട്ടി; ഇക്കുറി വിഎസ് വക!!! വോട്ട് ചോര്‍ച്ചാഭീഷണി?

അമ്പലപ്പുഴ: പാര്‍ട്ടി വിട്ട വനിതാ അംഗത്തിന്റെ വിമര്‍ശനം, സ്ഥാനാര്‍ത്ഥിത്വം പുന:പരിശോധിക്കണമെന്ന പരസ്യ പോസ്റ്റര്‍..., അമ്പലപ്പുഴ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും സിപിഎം സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന് അത്ര നല്ല സമയമല്ല. അല്ലെങ്കില്‍ പിന്നെ ഒന്നിന് പിറകെ ഒന്നായി സുധാകരന് പണി കിട്ടുമോ? പ്രതിപക്ഷനേതാവും സ്വന്തം നാട്ടുകാരനുമായ വിഎസ് അച്യുതാനന്ദന്റെ വകയാണ് ഒടുവിലത്തെ പണി.

അരൂരിലും ആലപ്പുഴയിലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് വിഎസ് സമ്മതിച്ചു. എന്നാല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രസംഗിക്കാന്‍ തന്നെ കിട്ടില്ലെന്ന് വിഎസ് വ്യക്തമാക്കി. ഏപ്രില്‍ മൂന്നിനാണ് കണ്‍വെന്‍ഷന്‍ നിശ്ചയിച്ചിരുന്നത്. വിഎസ് പിന്‍മാറിയതോടെ കണ്‍വെന്‍ഷന്‍ ഏഴിലേക്ക് മാറ്റി. വി എസിന് പകരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തും.

G Sudhakaran

എന്നാല്‍ വിഎസിന്റെ അത്ര ആളെക്കൂട്ടാന്‍ കോടിയേരിക്ക് കഴിയില്ല. തന്നെയുമല്ല വി എസിന്റെ അഭാവം സിപിഎം വോട്ടുകള്‍ ചോരാന്‍ ഇടയാക്കുമെന്ന അശങ്കയും സുധാകരവിഭാഗത്തിനുണ്ട്. അതുകൊണ്ടുതന്നെ വി എസിനെ അനുനയിപ്പിച്ച് പ്രചാരണത്തിനിറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സുധാകരന്‍ വിഎസിനെതിരെ കടുത്ത നിലപാടുകളാണ് എടുതത്തിരുന്നത്. ഇതാണ് വിഎസിനെ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. സമ്മേളന ശേഷം വിഎസ് പഠിച്ച സ്കൂളിലെ ചടങ്ങിന് സുധാകരന്‍ തന്നെ ഇടപെട്ട് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.എന്നാല്‍ വിഎസ് മാറി നിന്നു. ഇതോടെ സുധാകരന്‍ വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതും പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

വി എസിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് അമ്പലപ്പുഴ. ഇവിടെ വിഎസ് മാറി നിന്നാല്‍ സുധാകരന് തിരിച്ചടിയാകുമെന്നുറപ്പ്. അതിനാല്‍ വിഎസിനെ കൂടുതല്‍ പ്രതിരോധിക്കാതെ അനുനയിപ്പിക്കാനായിരിക്കും പാര്‍ട്ടി ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+