Get Updates
Get notified of breaking news, exclusive insights, and must-see stories!

വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് സ്വര്‍ണം പിടിച്ച് പറിയ്ക്കാന്‍ തിരഞ്ഞെടുപ്പ് സ്ക്വാഡിന്‍റെ ശ്രമം

കോട്ടയം: വധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് സ്വര്‍ണ ഉരുപ്പടികള്‍ പിടികൂടാന്‍ ശ്രമിച്ചു. വധുവിന്റെ വീട്ടുകാരും സ്‌ക്വാഡ് അംഗങ്ങളുമായി വാക്കേറ്റമായി. തിരഞ്ഞെടുപ്പ് കാലത്ത് പണവും മറ്റും അനധികൃതമായി കൊണ്ടുപോകുന്നുണ്ടോ എന്നറിയാന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് റോഡില്‍ വാഹനങ്ങള്‍ പരിശോധിയ്ക്കുമ്പോഴാണ് വധുവരന്മാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തിയത്.

കോട്ടയം- കുമരകം റോഡില്‍ ആമ്പക്കുഴി ജംഗ്ഷന് സമീപത്ത് വൈകുന്നേരമാണ് സംഭവം. വിവാഹിതരായ വധൂവരന്മാര്‍ വേളൂരില്‍ നിന്ന് മണ്ണഞ്ചേരിയിലെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് പണവും മറ്റും അനധികൃതമായി കൊണ്ടുപോകുന്നുണ്ടോ എന്നറിയാന്‍ സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധിയ്ക്കുകയായിരുന്നു.

Marriage

75 പവന്റെ ഉരുപ്പടികളുണ്ടെന്ന് കാറിലുണ്ടായിരുന്നവര്‍ സ്‌ക്വാഡിനോട് പറഞ്ഞു. ഇതിന്റെ രേഖകള്‍ കാണിയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അപ്പോള്‍ കൈവശമില്ലായിരുന്നു. തുടര്‍ന്ന് വേളൂരിലെ വീട്ടില്‍ നിന്നും സ്വര്‍ണം വാങ്ങിയതിന്റെ രേഖകള്‍ കൊണ്ടുവന്നു.

ഇതേതുടര്‍ന്നാണ് വധുവിന്റെ ബന്ധുക്കളും സ്‌ക്വാഡും തമ്മില്‍ തര്‍ക്കമുണ്ടായത്. രേഖകള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ ഉരുപ്പടികളും കാറും വിട്ടുംനല്‍കുകയും ചെയ്തു. കുമരകം എസ്‌ഐആര്‍ രാജീവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി കാണിച്ച് സ്‌ക്വാഡിലെ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+