കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ മുഖ്യമന്ത്രി സ്വപ്‌നമെല്ലാം വെറുതേ...? യെച്ചൂരി പറഞ്ഞത് കേട്ടാല്‍ ഞെട്ടും!

Google Oneindia Malayalam News

എന്നാല്‍ വിഎസും പിണറായിയും മത്സരിയ്ക്കട്ടേയെന്ന് പോളിറ്റ് ബ്യൂറോ പറഞ്ഞപ്പോള്‍ അതുവരെ ഉണ്ടായിരുന്ന സ്ഥിതി വിശേഷങ്ങളെല്ലാം മാറി മറിഞ്ഞു. രണ്ട് പേരും മത്സരിച്ചാല്‍ ആരായിരിയ്ക്കും ജയിച്ചാല്‍ മുഖ്യമന്ത്രിയാവുക എന്ന ചര്‍ച്ച സ്വാഭാവികമായും ഉയര്‍ന്നു.

ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയില്‍ നിന്ന് ചില ഉറപ്പുകളെല്ലാം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും യെച്ചൂരി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ പിണറായി വിജയന് അല്‍പം പോലും പ്രതീക്ഷ നല്‍കുന്നതല്ല എന്നതാണ് സത്യം.

ആര് തീരുമാനിയ്ക്കും?

ആര് തീരുമാനിയ്ക്കും?

സിപിഎമ്മിന്‌റെ മുഖ്യമന്ത്രിയെ, ആര് എപ്പോള്‍ തീരുമാനിയ്ക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പാര്‍ട്ടിയും നിയംസഭാകക്ഷിയും ചേര്‍ന്ന് തീരുമാനിയ്ക്കും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിഎസ്സോ പിണറായിയോ?.

വിഎസ്സോ പിണറായിയോ?.

വിഎസ് അച്യുതാനന്ദനോ പിണറായി വിജയനോ... ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരു വിഷയമേ അല്ലെന്നാണ് യെച്ചൂരി പറയുന്നത്. തിരഞ്ഞെടുപ്പ് കഴിയട്ടെ.

 നവകേരള മാര്‍ച്ച്

നവകേരള മാര്‍ച്ച്

നവകേരള മാര്‍ച്ച് നയിച്ചത് പിണറായി വിജയനല്ലേ... അപ്പോള്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കുകയും ജയിച്ചാല്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുക പിണറായി അല്ലേ എന്നാണ് പലരുടേയും ചോദ്യം.

 മാര്‍ച്ച് നയിച്ചാലെന്താ...?

മാര്‍ച്ച് നയിച്ചാലെന്താ...?

നവ കേരള മാര്‍ച്ചിന് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവും ഇല്ലെന്നാണ് യെച്ചൂരി തുറന്നടിച്ചത്. ജാഥ ഒരു പാര്‍ട്ടി പരിപാടി മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. ഇത് പിണറായിയ്ക്കുള്ള വ്യക്തമായ സൂചനയായിട്ടാണ് കണക്കാക്കുന്നത്.

2011 ലും

2011 ലും

2011 ലും സിപിഎം നവ കേരള മാര്‍ച്ച് നടത്തി. അന്നും പിണറായി വിജയന്‍ തന്നെ ആയിരുന്നു ജാഥ നയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ പിണറായി മത്സരിയ്ക്കുക പോലും ചെയ്തില്ല.

വിഎസിന് ഉറപ്പ്

വിഎസിന് ഉറപ്പ്

തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷം ത്‌നെ മാറ്റി നിര്‍ത്തുമോ എന്ന ചോദ്യത്തിന് വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വം കൃത്യമായയ ഉത്തരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കലങ്ങി മറിയും

കലങ്ങി മറിയും

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ സംഗതി ഇപ്പോഴത്തെ സീറ്റ് വിഭജനത്തക്കാള്‍ കഷ്ടമായിരിക്കും എന്ന് ഉറപ്പിയ്ക്കാം. ആരാകും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

English summary
Kerala Assembly Election 2016: What will be the faith of Pinarayi Vijayan? What Yechury says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X