കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേയൊരു 'പെണ്ണ്'... അവര്‍ മന്ത്രിയുമായി, ആകെയുള്ളത് ഏഴ്... കേരളമാണത്രെ, കേരളം!!!

Google Oneindia Malayalam News

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നാണ് പറയപ്പെടുന്നത്. സാക്ഷരതയുടെ കാര്യത്തിലും സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും എല്ലാം മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് നോക്കിയാല്‍ കേരളം ഏറെ മുന്നിലാണ്.

എന്നാല്‍ രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മുകളില്‍ അദൃശ്യമായ ഒരു മതിലുണ്ടോ? കാരണം രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീ സാന്നിധ്യം കേരളത്തില്‍ തുലോം തുച്ഛമാണ്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് വനിത മുഖ്യമന്ത്രി ഉണ്ടായി. പക്ഷേ കേരളത്തിലോ?

ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെ ഒരു മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ കാലാവധി അവസാനിയ്ക്കുന്ന കേരള നിയമസഭയില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്നറിയാമോ? അതില്‍ ഭരണ കക്ഷിയില്‍ എത്ര വനിത എംഎല്‍എമാര്‍ ഉണ്ടെന്നറിയാമോ?

 പികെ ജയലക്ഷ്മി

പികെ ജയലക്ഷ്മി

കോണ്‍ഗ്രസില്‍ നിന്നുള്ള ഏകെ വനിത എംഎല്‍എ ആണ് പികെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ഭരണകക്ഷിയിലെ ഏക വനിത എംഎല്‍എ എന്ന നിലയില്‍ മന്ത്രിസ്ഥാനവും ലഭിച്ചു ജയലക്ഷ്മിയ്ക്ക്.

അഡ്വ പി ഐഷ പോറ്റി

അഡ്വ പി ഐഷ പോറ്റി

കൊട്ടാരക്കര മണ്ഡലത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ തറപറ്റിച്ച ചരിത്രമാണ് ഐഷ പോറ്റിയ്ക്കുള്ളത്. കഴിഞ്ഞ തവണ ഡോ എന്‍ മുരളിയെയാണ് തോല്‍പിച്ചത്. ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവും നേടി ഈ സിപിഎം സ്ഥാനാര്‍ത്ഥി

ജമീല പ്രകാശം

ജമീല പ്രകാശം

കേരള നിയമസഭയിലെ തീപ്പൊരി വനിത നേതാക്കളില്‍ ഒരാളാണ് ജമീല പ്രകാശം. ജനതാദള്‍ സെക്യുലര്‍ നേതാവാണ്. കോവളത്ത് നിന്നാണ് ഇവര്‍ നിയമസഭയില്‍ എത്തിയത്.

കെകെ ലതിക(കുറ്റിയാടി- സിപിഎം)

കെകെ ലതിക(കുറ്റിയാടി- സിപിഎം)

സിപിഎമ്മിന്റെ കുറ്റിയാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കെകെ ലതിക. രണ്ട് തവണ തുടര്‍ച്ചയായി വിജയം കൊയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ ഭാര്യയാണ്.

ഗീത ഗോപി

ഗീത ഗോപി

തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഗീത ഗോപി. സിപിഐ സ്ഥാനാര്‍ത്ഥി ആയിരുന്നു. മികച്ച സാമാജിക എന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്.

ഇഎസ് ബിജിമോള്‍

ഇഎസ് ബിജിമോള്‍

ഇടതുമുന്നണിയിലെ ശക്തയായ വനിത എംഎല്‍എ ആണ് ഇഎസ് ബിജിമോള്‍. പീരുമേടില്‍ നിന്നുള്ള സിപിഐ എംഎല്‍എ ആണ് ബിജിമോള്‍.

കെഎസ് സലീഖ

കെഎസ് സലീഖ

പുതിയതായി രൂപീകരിയ്ക്കപ്പെട്ട ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ വനിതയാണ് കെഎസ് സലീഖ. സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്നു.

English summary
Kerala Assembly Election 2016:Women MLAs in Kerala Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X