കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിക്കെതിരായ ആക്രമണം: എംഎല്‍എ കുരുക്കില്‍...! ഇതുവരെ കണ്ട കളിയല്ല ഇനി...!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന നിലപാടാണ് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവരില്‍ ചിലര്‍ സ്വീകരിച്ചത്. പിസി ജോര്‍ജിനെ പോലൊരു ജനപ്രതിനിധിയും നടിയെ അപമാനിക്കാന്‍ മുന്നില്‍ നിന്നു എന്നതാണ് ഏറ്റവും ഖേദകരം. പക്ഷേ ഇത്രയും നാള്‍ പറഞ്ഞത് പോലെ ആവില്ല. എംഎല്‍എയ്ക്ക് കാര്യങ്ങള്‍ കുറച്ച് കഠിനമാണ്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??

മാഡം ആരാണ്...ആ സസ്പെൻസിന്റെ അവസാനം ഇതാണ്...!! താരങ്ങൾ പലരും ഇനിയും വിയർക്കും...!!മാഡം ആരാണ്...ആ സസ്പെൻസിന്റെ അവസാനം ഇതാണ്...!! താരങ്ങൾ പലരും ഇനിയും വിയർക്കും...!!

നടപടി സ്വീകരിക്കും

നടപടി സ്വീകരിക്കും

നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപ്രതിനിധി ആണെന്നിരിക്കേ പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും.

എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും

എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും

ഈ മാസം 24നാണ് നിയമസഭാ സമ്മേളനം അവസാനിക്കുക. അതിന് ശേഷമാണ് എത്തിക്‌സ് കമ്മിറ്റി യോഗം ചേരുക. നടിക്കെതിരെ പിസി ജോര്‍ജ് പലയിടത്തായി നടത്തിയ പരാമര്‍ശങ്ങള്‍ കമ്മിറ്റി പരിശോധിക്കും.

മാറി നിൽക്കണം

മാറി നിൽക്കണം

പിസി ജോര്‍ജും എത്തിക്‌സ് കമ്മിറ്റി അംഗമാണ്. അതിനാല്‍ അന്വേഷണ വേളയില്‍ പിസി ജോര്‍ജിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അടക്കം പിസി ജോര്‍ജിനെ ഈ വിഷയത്തില്‍ വിമര്‍ശിച്ചിരുന്നു.

അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ചു

വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പിസി ജോര്‍ജിന്‌റെ പരമാര്‍ശങ്ങളില്‍ വനിതാ കമ്മീഷനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മാത്രമല്ല മൊഴിയെടുക്കാന്‍ അനുമതിയും തേടി സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

കമ്മീഷന് എതിരെയും

കമ്മീഷന് എതിരെയും

വനിതാ കമ്മീഷനെതിരെയും പിസി ജോര്‍ജ് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തന്റെ മൂക്ക് ചെത്താന്‍ വരുന്നവരുടെ മറ്റ് പലതും നഷ്ടപ്പെടുമെന്നായിരുന്നു പിസി ജോര്‍ജ് പ്രസംഗിച്ചത്. വിരട്ടാന്‍ നോക്കേണ്ടെന്ന് വനിതാ കമ്മീഷന്‍ മറുപടിയും നല്‍കുകയുണ്ടായി.

പരിധി ലംഘിച്ച വിടുവായത്തം

പരിധി ലംഘിച്ച വിടുവായത്തം

പിസി ജോര്‍ജിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സാംസ്‌ക്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് പിസി ജോര്‍ജ്. വിടുവായത്തം എല്ലാ പരിധികളും ലംഘിച്ചുവെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.

നടിയുടെ പരാതി

നടിയുടെ പരാതി

ആക്രമണത്തിന് ഇരയായ നടിയും പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു. താന്‍ ആത്മഹത്യ ചെയ്യണമായിരുന്നു എന്നാണോ പിസി ജോര്‍ജിനെ പോലുള്ള ജനപ്രതിനിധികള്‍ ഉദ്ദേശിക്കുന്നത് എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തില്‍ നടി ചോദിക്കുന്നത്.

English summary
State Assembly to consider allegations against PC George MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X