കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജോലിക്കൊരുങ്ങുന്നവര്‍ക്കും ജേക്കബ് തോമസിന്റെ പണി! സ്വത്തില്‍ പിടിവീഴും

സര്‍ക്കാര്‍ ജോലിക്ക് ഒരുങ്ങുന്നവര്‍ക്കും വിജിലന്‍സിന്‍റെ വക പണി വരുന്നു. ജോലിക്ക് കയറുന്പോള്‍ ഇനി മുതല്‍ വസ്തുവകകള്‍ വെളിപ്പെടുത്തണം. അനധികൃത സ്വത്ത് സമ്പാദനം തടയുന്നതിനാണ് നടപടി.

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ : സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വക പണി വരുന്നു. സര്‍ക്കാര്‍ ജോലിക്കാരിലെ അഴിമതി വീരന്മാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ഇനി മുതല്‍ സര്‍ക്കാര്‍ ജോലിക്ക് കയറുമ്പോള്‍ സ്വത്ത് വിവരവും വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

 ജേക്കബ് തോമസ് കേന്ദ്രത്തിന് കത്തയച്ചു;അഴിമതി വിരുദ്ധര്‍ക്ക് സംരക്ഷണം വേണം ജേക്കബ് തോമസ് കേന്ദ്രത്തിന് കത്തയച്ചു;അഴിമതി വിരുദ്ധര്‍ക്ക് സംരക്ഷണം വേണം

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി അധികാരത്തിലേറിയതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു അദ്ദേഹത്തെ വീണ്ടും വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. അഴിമതിക്കെതിരായ പോരാട്ടം അപ്പോള്‍ തന്നെ അദ്ദേഹം ആരംഭിക്കുകയും ചെയ്തിരുന്നു.

 അഴിമതിക്കാര്‍ക്ക് തിരിച്ചടി

അഴിമതിക്കാര്‍ക്ക് തിരിച്ചടി

എയ്ഡഡ് സ്‌കൂള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമാണ്. ജോലിക്ക് കയറുന്ന സമയത്ത് എന്തൊക്കെ സ്ഥാവരജംഗമ വസ്തുക്കളാണ് ഉള്ളതെന്ന് സര്‍വീസ് ബുക്കിലെ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തണം.

 അന്വേഷണം

അന്വേഷണം

നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം വിജിലന്‍സിന് തലവേദനയായിരിക്കുകയാണ്. ജീവനക്കാരുടെ അനധികൃത സ്വത്ത് സമ്പാദനം എത്രയാണെന്നറിയാന്‍ വിജിലന്‍സ് വകുപ്പ് ക്ലേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.

 പുതിയനടപടിക്ക് കാരണം

പുതിയനടപടിക്ക് കാരണം

കയറിയപ്പോള്‍ എത്ര സ്വത്ത് ഉണ്ടായിരുന്നെന്നറിയാന്‍ വിപുലമായ അന്വേഷണം വിജിലന്‍സ് നടത്തുന്നുണ്ട്. ഇത് വിജിലന്‍സിന് തന്നെ വലിയ തലവേദനയായിരിക്കുകയാണ്. അന്വേഷണം നീണ്ടുപോകുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

 പരിശോധനയ്ക്ക് എളുപ്പം

പരിശോധനയ്ക്ക് എളുപ്പം

സര്‍വീസില്‍ കയറുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ വസ്തുവകകളുടെ വിവരം കൃത്യമായി രേഖപ്പെടുത്തിയിരുന്നാല്‍ പിന്നീട് പരിശോധനയ്ക്ക് എളുപ്പമാണ്. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കുകയായിരുന്നു.

കേന്ദ്രത്തോട് ആവശ്യം

കേന്ദ്രത്തോട് ആവശ്യം

അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആ വശ്യപ്പെട്ട് ജേക്കബ് തോമസ് ചൊവ്വാഴ്ച കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അഴിമതി തുറന്നു കാട്ടുന്നവരെ വിസില്‍ബ്ലോവേഴ്‌സ് നിയമപരിധിയില്‍ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

 കേന്ദ്രത്തിന് പിന്തുണ

കേന്ദ്രത്തിന് പിന്തുണ

കള്ളപ്പണക്കാരെയും അഴിമതിക്കാരെയും കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ ജോലിക്കാരിലെ അനധികൃത് സ്വത്ത് സമ്പാദനം തടയുന്നതിന് നടപടിയുമായി ജേക്കബ് തോമസ് എത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തെ ജേക്കബ് തോമസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

English summary
government employees must declare asset during joining job. action taken by vigilance department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X