കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിശ വീണ്ടും ആതിരയായത് ആർഎസ്എസ് കേന്ദ്രത്തിലെ പീഡനങ്ങൾ കാരണം? ആതിരയ്ക്ക് ഭയവും നിരാശയും...

Google Oneindia Malayalam News

Recommended Video

cmsvideo
ആയിശ വീണ്ടും ആതിരയാകാന്‍ കാരണം RSS പീഡനമെന്ന് പോപ്പുലര്‍ ഫ്രണ്ട് | Oneindia Malayalam

കോഴിക്കോട്: കാസർകോട് സ്വദേശിനി ആതിര എന്ന ആയിശയെ നിർബന്ധിച്ച് മതം മാറ്റിയതിന് പിന്നിലുള്ള ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ആതിര നേരത്തെ ഇസ്ലാമായതിന് പിന്നിൽ പ്രലോഭനങ്ങളോ ഭീഷണികളോ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും കാസർകോട് കണിയാംപടി സ്വദേശിയുമായിരുന്ന ആതിരയെ 2017 ജൂലായ് 10 മുതലാണ് കാണാതായത്. താൻ മതപഠനത്തിന് പോകുകയാണെന്നും, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കത്തെഴുതി വെച്ചിട്ടായിരുന്നു ആതിര വീട് വിട്ടിറങ്ങിയത്. ആതിരയെ കാണാതായതിനെ തുടർന്ന് പിതാവ് ഹോസ്ദുർഗ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. അതിനിടെ, ആതിരയെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു.

കോടതിയിൽ...

കോടതിയിൽ...

ജൂലായ് 27 വ്യാഴാഴ്ച രാത്രിയിലാണ് ആതിരയെ ഹോസ്ദുർഗ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. താൻ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും, ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമായിരുന്നു ആതിര മജിസ്ട്രേറ്റിനോട് പറഞ്ഞത്.

ഇരിട്ടിയിൽ...

ഇരിട്ടിയിൽ...

ജൂലായ് 10ന് വീട് വിട്ടിറങ്ങിയ ആതിര, ഇരിട്ടിയിലെ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്നാണ് പോലീസ് ആതിരയെ കണ്ടെത്തിയത്.

വീണ്ടും മതംമാറ്റം...

വീണ്ടും മതംമാറ്റം...

എന്നാൽ കഴിഞ്ഞ ദിവസമാണ് ആതിര എന്ന ആയിശ വീണ്ടും മതം മാറി ഹിന്ദു മതത്തിലേക്ക് മടങ്ങിയത്. തെറ്റിദ്ധാരണ മൂലമാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്നായിരുന്നു ആതിര കഴിഞ്ഞദിവസം പറഞ്ഞത്.

പോപ്പുലർ ഫ്രണ്ട്...

പോപ്പുലർ ഫ്രണ്ട്...

സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാം പഠിക്കാൻ സൗകര്യം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയും ചെയ്ത ആതിര എന്ന ആയിശയെ നിർബന്ധിച്ച് മതം മാറ്റിയ ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിയിൽ പറഞ്ഞതാണ്...

കോടതിയിൽ പറഞ്ഞതാണ്...

ഇസ്ലാമിനെക്കുറിച്ച് പഠിച്ചതിനും മനസിലാക്കിയതിനും ശേഷമാണ് ആതിര ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറിയതിന് പിന്നിൽ ഭീഷണികളോ പ്രലോഭനങ്ങളോ ഇല്ലെന്നും അവർ കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതിയിലും...

ഹൈക്കോടതിയിലും...

ആതിരയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ഹൈക്കോടതിയിലും ഇക്കാര്യങ്ങൾ തന്നെയാണ് ആവർത്തിച്ചത്. ഇസ്ലാം പഠിക്കാൻ സൗകര്യം ചെയ്യണമെന്ന ഉപാധികളോടെയാണ് ആതിര എന്ന ആയിശയെ കോടതി മാതാപിതാക്കൾക്കൊപ്പം വിട്ടതെന്നും അബ്ദുൽ സത്താർ വ്യക്തമാക്കി.

വാർത്തകൾ...

വാർത്തകൾ...

മാതാപിതാക്കളോടൊപ്പം മടങ്ങിയ ആതിര എന്ന ആയിശയെ ഹിന്ദുത്വ സംഘടനകൾ ഇടപെട്ട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള പീഡനകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയെന്ന വാർത്തകൾ അന്നുതന്നെ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിരന്തര പീഡനം...

നിരന്തര പീഡനം...

നിരന്തര പീഡനത്തിനൊടുവിലാണ് ആയിശയെ നിർബന്ധിച്ച് മതം മാറ്റിയതെന്ന് പുതിയ വെളിപ്പെടുത്തലുകൾ കണ്ടാൽ വ്യക്തമാണെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഭയവും നിരാശയും...

ഭയവും നിരാശയും...

ഭയത്തിന്റെയും നിരാശയുടെയും പ്രതിഫലനം ആതിരയുടെ മുഖത്ത് നിന്നും വ്യക്തമാകും. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തല്‍ പോലും പൊതു ഇടത്തില്‍ നടത്താനുള്ള ധൈര്യം ആര്‍എസ്എസിന് ഉണ്ടായില്ല എന്നത് സംഘപരിവാറിന്റെ ഭീരുത്വത്തെയാണ് വ്യക്തമാക്കുന്നതെന്നും അബ്ദുൽ സത്താർ കൂട്ടിച്ചേർത്തു.

ഇരയാണ്...

ഇരയാണ്...

ഇസ്ലാമിന്റെ മുന്നില്‍ ആശയപരമായി ഒന്നും വെക്കാന്‍ സാധിക്കാതെ വരികയും മതത്തിന്റെ പേരില്‍ വര്‍ഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യണമെന്ന താൽപ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ ഇരയാണ് ആതിര.

ഹാദിയ...

ഹാദിയ...

തങ്ങളുടെ പീഡന കേന്ദ്രത്തില്‍ കൊണ്ടുപോയി നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആതിരയെ ഹാജരാക്കുയവര്‍ക്ക് സമാന സ്വഭാവത്തിലുള്ള ഹാദിയയെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവരാനുള്ള ധൈര്യമുണ്ടോയെന്നും അബ്ദുൽ സത്താർ ചോദിച്ചു.

അന്വേഷണവും വൈദ്യ പരിശോധനയും...

അന്വേഷണവും വൈദ്യ പരിശോധനയും...

ഇസ്ലാം പഠിക്കാന്‍ സൗകര്യം ചെയ്യണമെന്ന കോടതി വിധിയെ അട്ടിമറിച്ച് ആയിഷയെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്നും ആയിശയെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നും അബ്ദുൽ സത്താര്‍ ആവശ്യപ്പെട്ടു.

English summary
athira conversion; popular front wants detailed investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X