അതിരപ്പിള്ളിയെച്ചൊല്ലി കോണ്‍ഗ്രസിലും തര്‍ക്കം, ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിലും അഭിപ്രായഭിന്നത. ഭരണപക്ഷത്തിനു പിന്നാലെയാണ് പ്രതിപക്ഷത്തും അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായത്. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഭിപ്രായവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തുവന്നിട്ടുള്ളത്.

പദ്ധതി നടപ്പിലാക്കേണ്ടത് സമവായത്തിലൂടെയാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അതിരപ്പിള്ളിയെച്ചൊല്ലിയുള്ള പോര് മുറുകുന്നു

അതിരപ്പിള്ളിയെച്ചൊല്ലിയുള്ള പോര് മുറുകുന്നു

ഭരണപക്ഷത്തിന് പിന്നാലെയാണ് പ്രതിപക്ഷത്തും അതിരപ്പിള്ളി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് നേരത്തെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു

നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു

യുഡിഎഫ് ഭരണകാലത്ത് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും കേന്ദ്രത്തിന് കത്തയച്ചിരുന്നു. പദ്ധതി സംസ്ഥാനത്തിന് അങ്ങേയറ്റം ഗുണകരമാണെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്.

നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സമവായം ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ വൈദ്യതി മന്ത്രി ആരെ പറ്റിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണം ആരംഭിച്ചതെന്നും ചെന്നിത്തല ചോദിച്ചിരുന്നു. നിയമസഭയിലാണ് പ്രതിപക്ഷനേതാവ് നിലപാട് വ്യക്തമാക്കിയത്.

സമവായ ചര്‍ച്ചയ്ക്കുള്ള സാധ്യത അവസാനിച്ചു

സമവായ ചര്‍ച്ചയ്ക്കുള്ള സാധ്യത അവസാനിച്ചു

പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധവുമായി പരിസരവാസികളും രംഗത്തു വന്നിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ വാദത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്ന് കാനം

സര്‍ക്കാര്‍ വാദത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്ന് കാനം

അതിരപ്പിള്ളി ജലവൈദ്യത പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന സര്‍ക്കാര്‍ വാദത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി പരിഗണിക്കേണ്ടതില്ല. ട്രാന്‍സ്‌ഫോമറും വൈദ്യുതി ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ലെന്നും കാനം അറിയിച്ചിരുന്നു.

ചര്‍ച്ച നടത്തണം

ചര്‍ച്ച നടത്തണം

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ച നടത്തണം. പൊതു ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്ന അഭിപ്രായമാണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ചിട്ടുള്ളത്.

കോണ്‍ഗ്രസിലെ ഭിന്നത വ്യക്തമാവുന്നു

കോണ്‍ഗ്രസിലെ ഭിന്നത വ്യക്തമാവുന്നു

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎെ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രമേഷ് ചെന്നിത്തലയും അതേ അഭിപ്രായവുമായി രംഗത്തെത്തിയത്. ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളിയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്.

English summary
Oommen Chandy's comment on Athirappilly project.
Please Wait while comments are loading...