കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; അധ്യാപികയ്ക്ക്‌ നഷ്ടപ്പെട്ടത് 56,000 രൂപ

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. നെറ്റ് ബാങ്കിംഗ് വഴിയാണ് ഇത്തവണ തട്ടിപ്പ് നടന്നിരിക്കുന്നത്. പട്ടം സ്വദേശിയായ അധ്യാപികയുടെ അക്കൗണ്ടില്‍നിന്ന് 56,000 രൂപയാണ് പിന്‍വലിച്ചിരിക്കുന്നത്. വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചതെന്നാണ് സൂചനകള്‍.

ഇന്ന് ഉച്ചയോടെ എടിഎമ്മില്‍ പണം എടുക്കാന്‍ ചെന്നപ്പോഴാണ് അധ്യാപിക പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളം ക്രഡിറ്റ് ആയതും അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്നതുമുള്‍പ്പടെയാണ് 56,000 രൂപ നഷ്ടപ്പെട്ടിരിക്കുന്നത്.

atm

അധ്യാപിക പൊലീസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ സമീപകാലത്തൊന്നും ദൂരയാത്ര പോവുകയോ എടിഎമ്മില്‍ നിന്ന് വലിയ തുക പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. തിരുവന്തപുരത്തെ ചില എടിഎമ്മുകളില്‍ മാത്രമാണ് കാര്‍ഡ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നേരത്തെ നടന്ന എടിഎം തട്ടിപ്പുമായി ഇതിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഒരുമാസം മുമ്പ് തിരുവനന്തപുരത്ത് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. എടിഎമ്മുകളില്‍ ആത്യാധുനിക വിദ്യ ഉപയോഗിച്ച് എടിഎം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് മോഷണം നടന്നത്.

അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം മുംബൈയില്‍ എത്തിയാണ് പണം പിന്‍വലിച്ചത്. റുമാനിയന്‍ സ്വദേശികളായിരുന്നു മോഷണത്തിന് പിന്നില്‍. അഞ്ച് പേരില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നിരുന്നു.

Read Also: നന്മയുള്ള കോഴിക്കോട്ടുകാര് തന്നെയാണോ ഇത് ചെയ്തത്? ഇത്രയും തറകളാവരുത്....

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
ATM fraud again in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X