ദിലീപിന് വേണ്ടി സൂപ്പര്‍ ക്വട്ടേഷനുമായി വീണ്ടും പിസി ജോര്‍ജ്ജ്; പൊളിച്ചടുക്കി വിനുവും കൂട്ടരും

തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന പ്രമുഖരില്‍ പ്രധാനിയാണ് പിസി ജോര്‍ജ്ജ്. അതിന്റെ ഇടയില്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ ചില പരാമര്‍ശങ്ങളും ജോര്‍ജ്ജ് നടത്തുകയുണ്ടായി.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയിലും ദിലീപിന് വേണ്ടി തന്നെയാണ് ജോര്‍ജ്ജ് നിലകൊണ്ടത്. എന്നാല്‍ ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.

പക്ഷേ, താന്‍ കുഴിച്ച കുഴിയില്‍ സ്വയം പിസി ജോര്‍ജ്ജ് വീണ കാഴ്ചയാണ് ആ ചാനല്‍ ചര്‍ച്ചയില്‍ കണ്ടത്. വിനു വി ജോണിന്റെ ചോദ്യങ്ങളോട് അത്രയും അസഹിഷ്ണുതയോടെ ആയിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണങ്ങള്‍...

ഒരുത്തനെ പിടിച്ച് കുഴിയിലിട്ടപ്പോള്‍

ഒരുത്തനെ പിടിച്ച് കുഴിയിലിട്ടപ്പോള്‍

ഒരുത്തനെ പിടിച്ച് കുഴിയിലിട്ടപ്പോള്‍, ആ കുഴിയിലേക്ക് കല്ലും കട്ടയും വലിച്ചെറിയുന്ന നാണം കെട്ട പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞ് തുടങ്ങിയത്. ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ ആയിരുന്നു ഇത്

കയ്യേറ്റമില്ല

കയ്യേറ്റമില്ല

ഭൂമി കൈയ്യേറ്റമില്ലെന്ന് തെളിഞ്ഞു. ഇപ്പോ പറയുന്നത് മോട്ടറിന്‌റെ ഹോഴ്‌സ് പവര്‍ കൂടുതലാണെന്ന്, രണ്ട് കാറിന് കയറാന്‍ പറ്റിയ ഗേറ്റ് ഇല്ലെന്ന്. കഴിഞ്ഞ ഒന്നൊന്നര കൊല്ലമായിട്ട് മുനിസിപ്പാലിറ്റിക്കാര്‍ ആ തീയേറ്ററില്‍ പോയിട്ടില്ലേ എന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്.

എത്രകാലം ആയാല്‍ എന്താ

എത്രകാലം ആയാല്‍ എന്താ

ഒരു കുറ്റകൃത്യം നടന്ന ഒന്നര വര്‍ഷം അല്ല, 15 വര്‍ഷം കഴിഞ്ഞാലും അത് തെളിയുന്നത് നല്ലതല്ലേ എന്നായിരുന്നു വിനു വു ജോണ്‍ തിരിച്ച് ചോദിച്ചത്. അത് ശരിയാണ് എന്ന് തന്നെയാണ് ത്‌ന്റെ അഭിപ്രായം എന്ന് ജോര്‍ജ്ജ്. പക്ഷേ വീണ്ടും പഴയ പല്ലവിയിലേക്ക് തന്നെ!!!

വീണിടത്ത് കിടന്ന് ഉരുളരുത് മിസ്റ്റര്‍

വീണിടത്ത് കിടന്ന് ഉരുളരുത് മിസ്റ്റര്‍

വിനുവിനോട് പിസി ജോര്‍ജ്ജ് പറഞ്ഞതാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടിയായിരുന്നു. മാണിയോട് പച്ചയ്ക്ക് ചോദിച്ചവനാണ് പിസി. ആ പിസി ജോര്‍ജ്ജിനെ അങ്ങനെ പേടിപ്പിക്കണ്ടെന്നും ജോര്‍ജ്ജ്.

നാണം കെട്ട വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കരുത്

നാണം കെട്ട വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കരുത്

നാണം കെട്ട വര്‍ത്തമാനം പറഞ്ഞു നടക്കരുത് എന്നായിരുന്നു അടുത്തത്. ഒന്നൊന്നര കൊല്ലം എന്ത് ചെയ്യുകയായിരുന്നു എന്നത് മാത്രമാണ് ഇപ്പോഴും പിസി ജോര്ഡജ്ജിന്റെ പ്രശ്‌നം.

മാന്യമായ ചര്‍ച്ചയാണ് മാന്യമായി പോകണം

മാന്യമായ ചര്‍ച്ചയാണ് മാന്യമായി പോകണം

പിസി ജോര്‍ജ്ജ് അതിര് വിട്ട് തുടങ്ങിയപ്പോള്‍ അവതാരകനായ വിനു വി ജോണ്‍ നിയന്ത്രിക്കാനും രംഗത്ത് വന്നു. മാന്യമായ ചര്‍ച്ചയാണ് നടക്കുന്നത്.. അത് മാന്യമായിത്തന്നെ പോകണം എന്ന് മുന്നറിയിപ്പും നല്‍കി.

ദിലീപിന്റെ വക്കാലത്തില്ല

ദിലീപിന്റെ വക്കാലത്തില്ല

സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇതെല്ലാം വലിച്ചെറിഞ്ഞ് പോകും. എനിക്കാരുടേയും വക്കാലത്തില്ല, നിങ്ങളാരുടെയേങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നറിയില്ല... ഇങ്ങനെ പോകുന്നു ജോര്‍ജ്ജിന്റെ വാദങ്ങള്‍

നമ്പി നാരായാണന്‍ കാര്യത്തില്‍

നമ്പി നാരായാണന്‍ കാര്യത്തില്‍

ഒടുവില്‍ നമ്പി നാരായണന്റെ കാര്യം പറഞ്ഞ് പിസി ജോര്‍ജ്ജ് കുടുങ്ങി. നമ്പി നാരായണന്‍ തന്നെ വന്ന് പിസി ജോര്‍ജ്ജിനെ വലിച്ചൊട്ടിച്ച് പോയി എന്ന് പറയേണ്ട സ്ഥിതിയായി. ജോര്‍ജ്ജ് പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളമാണെന്ന് തെളിയുകയും ചെയ്തു.

മൂന്നടി നീളമുള്ള ഇവനാണോ

മൂന്നടി നീളമുള്ള ഇവനാണോ

തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് വാങ്ങാന്‍ വന്നപ്പോള്‍ പിസി പറഞ്ഞ കാര്യങ്ങള്‍ ബൈജു കൊട്ടാരക്കര ഓര്‍മിപ്പിച്ചു. മൂന്നടി പോലും ഉയരമില്ലാത്ത ഇവനെ പോലുള്ളവരാണോ തിലകനെ പോലെയുള്ളവരെ വീട്ടില്‍ ഇരുത്തിയത് എന്നായിരുന്നത്രെ അന്ന് പിസി പറഞ്ഞത്.

അങ്ങനെ പറഞ്ഞിട്ട് പോലും ഇല്ല

അങ്ങനെ പറഞ്ഞിട്ട് പോലും ഇല്ല

അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ജോര്‍ജ്ജ് പറഞ്ഞു. അന്ന് പറഞ്ഞതിന്റെ സിഡി കണ്ടെത്തിയാല്‍ എത്തിച്ച് തരാമെന്ന് ബൈജി കൊട്ടാരക്കരയുടെ മറുപടി. അങ്ങനെ ഒന്ന് ഇല്ലെന്ന് പിന്നേയും പിസി ജോര്‍ജ്ജ്!!!

ബോധ്യത്തോടെ തന്നെയാ പറഞ്ഞത്

ബോധ്യത്തോടെ തന്നെയാ പറഞ്ഞത്

‌നടിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളെ ജോര്‍ജ്ജ് പിന്നേയും ന്യായീകരിച്ചു.ആ സ്ത്രീയുടെ പേര് പറഞ്ഞിട്ടില്ല. പോലീസ് ചെയ്തുവച്ച കാര്യങ്ങളെയാണ് വിമര്‍ശിച്ചത് എന്നാണ് പിസിയുടെ പക്ഷം.

പോലീസിന്റെ റിപ്പോര്‍ട്ടില്ലല്ല

പോലീസിന്റെ റിപ്പോര്‍ട്ടില്ലല്ല

പോലീസിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ഭയ കേസുമായി ബന്ധപ്പെടുത്തി പറഞ്ഞു എന്നാണ് പിസി പറയുന്നത്. എന്നാല്‍ പോലീസ് അല്ല പറഞ്ഞത്, പ്രോസിക്യൂഷന്‍ വാദത്തിനിടെ ആണ് പറഞ്ഞത്. പോലീസിന്റെ റിപ്പോര്‍ട്ടില്‍ അങ്ങനെ ഒന്നും ഇല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് പിസി ജോര്‍ജ്ജ് ഇതൊക്കെ പറയുന്നത്.

വൃത്തികേട് പറയരുത് എന്ന്

വൃത്തികേട് പറയരുത് എന്ന്

ജോസ് തെറ്റയിലിന്റെ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന് കോണ്‍ഗ്രസ്സുകാര്‍ പണം കൊടുത്തു എന്ന് പറഞ്ഞു. താന്‍ ആണ് പണം കൊടുപ്പിച്ചത്. അല്ലാതെ വൃത്തികേട് പറയരുതെന്നും പിസി ജോര്‍ജ്ജ്.

മേലില്‍ നിങ്ങടെം ചാനലില്‍ വരില്ലെന്ന്

മേലില്‍ നിങ്ങടെം ചാനലില്‍ വരില്ലെന്ന്

മേലില്‍ നിങ്ങടെ ചാനലില്‍ വരില്ലെന്ന് ജോര്‍ജ്ജിന്റെ ഭീഷണിയും ഉണ്ടായി അതിനിടയ്ക്ക്. എന്നാല്‍ വിനുവിന്റെ ചോദ്യങ്ങള്‍ക്ക് വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ ആയിരുന്നു പിസി ജോര്‍ജ്ജിന്റെ തുടര്‍ന്നുള്ള മറുപടികളും.

നിര്‍ഭയയേക്കാള്‍ വലുതല്ല

നിര്‍ഭയയേക്കാള്‍ വലുതല്ല

നിര്‍ഭയയേക്കാള്‍ വലുതല്ല നടി അനുഭവിച്ചത് എന്ന് പിസി ജോര്‍ജ്ജ് വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. തനിക്ക് അങ്ങനെ തോന്നുന്നേ ഇല്ല എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.

ചര്‍ച്ച കാണാം

പിസി ജോര്‍ജ്ജിന്റെ പൊള്ളത്തരങ്ങള്‍ പൊളിയുന്നത് ഇങ്ങനെയൊക്കെയാണ്... ഇതാ ആ ചര്‍ച്ച തന്നെ മുഴുവനായും കണ്ട് നോക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+