തകര്‍ന്നടിഞ്ഞ് വീണ്ടും ദിലീപ്; ഇനിയും 14 ദിവസം ജയിലില്‍ കിടന്നേ പറ്റൂ... റിമാന്‍ഡ് നീട്ടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്.

കോടതി ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് 22 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്. അതുവരെ ദിലീപിന് ആലുവ സബ്ജയിലില്‍ തന്നെ കഴിയാം.

അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുരക്ഷ പ്രശ്നം

സുരക്ഷ പ്രശ്നം

സുരക്ഷ പ്രശ്നം മുന്‍നിര്‍ത്തിയാണ് ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാതിരുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

 ഇനിയും 14 ദിവസം

ഇനിയും 14 ദിവസം

റിമാന്‍‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആയിരുന്നു കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 22 വരെയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്

കസ്റ്റഡിയില്‍ വേണ്ട?

കസ്റ്റഡിയില്‍ വേണ്ട?

ദീലിപിനെ ഇത്തവണ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. ഇനി ദിലീപിനെ ചോദ്യം ചെയ്യേണ്ടി വരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല,

അപ്പുണ്ണിയെ കിട്ടിയാല്‍

അപ്പുണ്ണിയെ കിട്ടിയാല്‍

ദിലീപിന്‍റെ സഹായി അപ്പുണ്ണിയെ കിട്ടിയാല്‍ രണ്ട് പേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു പോലീസ് മുന്പ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്പുണ്ണി ഹാജരായിട്ടും ഇതുവരെ രണ്ട് പേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിട്ടില്ല എന്നാണ് വിവരം.

ജാമ്യം കിട്ടുമോ?

ജാമ്യം കിട്ടുമോ?

പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഒരുപക്ഷേ ദിലീപ് ജാമ്യ ഹര്‍ജിയുമായി മുന്നോട്ട് പോയേക്കാം. അഭിഭാഷകനെ പോലും മാറ്റിയാണ് ഇപ്പോള്‍ ദിലീപിന്‍റെ നീക്കങ്ങള്‍.

അസുഖത്തിന്‍റെ കാര്യങ്ങള്‍

അസുഖത്തിന്‍റെ കാര്യങ്ങള്‍

ജയിലില്‍ ദിലീപ് ക്ഷീണിതനാണെന്നും അസുഖ ബാധിതനാണ് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ ഇത് ജയില്‍ അധികൃതര്‍ നിഷേധിക്കുകയാണ്. ആരോഗ്യ പ്രശ്നവും ഒരുപക്ഷേ ജാമ്യ ഹര്‍ജിയില്‍ സൂചിപ്പിച്ചേക്കും.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

അഡ്വ രാമന്‍ പിള്ളയാണ് ഹൈക്കോടതിയില്‍ ഇനി ദിലീപിന് വേണ്ടി ഹാജരാവുക. രാംകുമാറില്‍ നിന്ന് വ്യത്യസ്തമായി എന്ത് നീക്കമായിരിക്കും രാമന്‍ പിള്ള നടത്തുക എന്ന് കാത്തിരുന്ന് കാണാം.

English summary
Attack Against Actress: Court Extends Dileep's remand
Please Wait while comments are loading...