ലക്ഷ്യം പീഡനമായിരുന്നില്ല... പിന്നെന്തിന് നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി?
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിക്കാന്‍ ശ്രമം എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പിന്നീട് നടിയുടെ പേരും പുറത്ത് വന്നെങ്കിലും മാധ്യമങ്ങൾ അത്തരം വാർത്തകൾ പിൻവലിച്ചു
നടിയുടെ കാറില്‍ അതിക്രമിച്ച് കയറി, അപമാനകരമായ ചിത്രങ്ങള്‍ പകര്‍ത്തി... ആ കാറില്‍ സംഭവിച്ചത്
നടിയുടെ മുന്‍ ഡ്രൈവര്‍ പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന സുനിലും ഡ്രൈവര്‍ മാര്‍ട്ടിനും ആയിരുന്നു ആക്രമണത്തിന്റെ സൂത്രധാരര്‍ എന്ന് വ്യക്തമായിട്ടുണ്ട്.
നടിയെ ശാരീരികമായി ആക്രമിക്കുകയോ, പീഡിപ്പിക്കുകയോ ഒന്നും ആയിരുന്നില്ല ഇവരുടെ ലക്ഷ്യം എന്നാണ് പോലീസ് കരുതുന്നത്. അപ്പോള്‍ എന്തായിരുന്നു അവര്‍ ലക്ഷ്യമിട്ടത്?

പള്‍സര്‍ സുനി എന്ന സുനിലിന് നടിയോട് മുന്‍വൈരാഗ്യം ഉണ്ട് എന്നത് വ്യക്തമാണ്. നടിയുടെ ഡ്രൈവറായിരുന്ന സുനിലിനെ ആ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇപ്പോള്‍ നടിയ്ക്ക് നേരെ നടക്ക ആക്രമണത്തിന്റെ പിന്നില്‍ സുനിലിന്റെ മുന്‍ വൈരാഗ്യം മാത്രമല്ലെന്നാണ് പോലീസ് കരുതുന്നത്. അങ്ങനെയെങ്കില്‍ ബാക്കിയുള്ളവര്‍ ഇക്കാര്യത്തില്‍ സുനിലിനോടൊപ്പം ചേരാനുള്ള സാധ്യതയും കുറവായിരുന്നു.

നടിയെ ശാരീരികമായി ഉപയോഗിക്കുക എന്ന ലക്ഷ്യവും സുനിലും സംഘത്തിനും ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. അത്തരത്തിലുള്ള നീക്കങ്ങളൊന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

കാറിനുള്ളില്‍ വച്ച് മൂവര്‍ സംഘം നടിയെ മര്‍ദ്ദിച്ചിരുന്നു എന്നാണ് പറയുന്നത്. ഇക്കാര്യം സത്യമാണ്. സുനില്‍ ഒരുപക്ഷേ മുന്‍വൈരാഗ്യം തീര്‍ത്തത് ഇങ്ങനേയും ആവാം.

നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും വീഡിയോകളും സംഘം പകര്‍ത്തിയിരുന്നു എന്നാണ് പരതിയില്‍ പറയുന്നത്. ഇതിന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് അര്‍ദ്ധനഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത് എന്നാണ് സൂചന. അല്ലാതെ മറ്റ് ഉദ്ദേശങ്ങള്‍ സംഘത്തിന് ഉണ്ടായിരുന്നില്ലത്രെ.

മണിക്കൂറുകള്‍ നീണ്ട, ഭയപ്പെടുത്തുന്ന അനുഭവം ആയിരുന്നു നടിയ്ക്ക്. എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ താരം പരാതിയുമായി രംഗത്ത് വരില്ലെന്ന ധൈര്യത്തിലായിരുന്നു അക്രമിസംഘം.

അപകീര്‍ത്തിപ്പെടുത്താവുന്ന തരത്തിലുള്ള ഫോട്ടോകളും ദൃശ്യങ്ങളും കൈവശം ഉണ്ടെന്ന ധൈര്യത്തിലായിരുന്നു സംഘം. അതുകൊണ്ട് തന്നെ ഇവര്‍ രക്ഷപ്പെടാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല. പക്ഷേ ലാലിന്റെ വീടിന് മുന്നില്‍ നടിയെ ഇറക്കിവിട്ടപ്പോള്‍ അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു.

ഷൂട്ടിങ്ങിനിടെയുള്ള യാത്രകളില്‍ നടിയ്‌ക്കൊപ്പം മറ്റാരും ഉണ്ടാവില്ലെന്ന് മുന്‍ ഡ്രൈവര്‍ സുനിലിന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കും ഇത്തരം ഒരു സമയം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത്.

ഒരാള്‍ മാത്രമാണ് ഇപ്പോള്‍ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഏഴ് പേരാണ് പ്രതികള്‍. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications