കാവ്യയേയും ദിലീപിനേയും കുടുക്കുന്നത് ഈ 'ഉപദേശി'? പോലീസിന് മുന്നില്‍ പൊളിയുന്ന നാടകങ്ങള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ എന്ന് ഇപ്പോഴും വ്യക്തമല്ല, ദിലീപിന് ആ കേസുമായി ഒരു ബന്ധവും ഇല്ലെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഒരുപാടുണ്ട്. ഒരുപക്ഷേ അത് ശരിയാകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ പറ്റില്ല.

എന്നാല്‍ ദിലീപിനേയും കാവ്യ മാധവനേയും ഇപ്പോള്‍ കുരുക്കില്‍ നിന്ന് കൂടുതല്‍ കുരുക്കുകളിലേക്ക് നയിക്കുന്നത് അവര്‍ പോലീസിനോട് പറയുന്ന കാര്യങ്ങള്‍ ആണ്. ഒരു ഉപദേശവും ലഭിക്കാതെ ആവില്ല ഇത് എന്ന് ഉറപ്പ്.

എങ്കില്‍ ആരായിരിക്കും ദിലീപിനും കാവ്യയ്ക്കും ഇങ്ങനെയുള്ള ഉപദേശങ്ങള്‍ നല്‍കുന്നത് എന്നാണ് ചോദ്യം. പള്‍സര്‍ സുനിയെ പരിചയം ഉണ്ടെങ്കില്‍ അത് തുറന്ന് പറഞ്ഞാല്‍ എന്താണ് കുഴപ്പം?

മുകേഷ് പറഞ്ഞില്ലേ?

മുകേഷ് പറഞ്ഞില്ലേ?

പള്‍സര്‍ സുനി തന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന കാര്യം നടനും എംഎല്‍എയും ആയ മുകേഷ് തുറന്ന് പറഞ്ഞിട്ടുണ്ട്. സ്വഭാവം ശരിയല്ലെന്ന് കണ്ട് പിന്നീട് പറഞ്ഞുവിടുകയായിരുനന്നു എന്നാണ് മുകേഷ് പറഞ്ഞത്.

അറിയാം എന്നതിന്റെ പേരില്‍

അറിയാം എന്നതിന്റെ പേരില്‍

പള്‍സര്‍ സുനിയെ അറിയാം എന്നതിന്റെ പേരില്‍ ആരും ഗൂഢാലോചനയില്‍ പങ്കാളിയാവില്ല എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് ഇത്തരം നിഷേധിക്കലുകള്‍ എന്ന ചോദ്യവും ബാക്കിയാണ്.

ഉപദേശം നല്‍കുന്നത്

ഉപദേശം നല്‍കുന്നത്

കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അദ്ദേഹം നിയമ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടാകും. എന്നാല്‍ അങ്ങനെ കിട്ടിയ ഉപദേശങ്ങളാണോ ഇപ്പോള്‍ ദിലീപിന് വിനയാകുന്നത്.

കണ്ടിട്ടേയില്ലെന്ന്

കണ്ടിട്ടേയില്ലെന്ന്

പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ട് പോലും ഇല്ലെന്നായിരുന്നു ദിലീപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് അക്കാര്യം വിശ്വസിച്ചിട്ടില്ല. ചില തെളിവുകളും പോലീസിന്റെ പക്കലുണ്ട്.

ആ സെല്‍ഫി തന്നെ

ആ സെല്‍ഫി തന്നെ

ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയിരുന്നു എന്നതിന്റെ തെളിവായി പോലീസിന് ഒരു സെല്‍ഫി ലഭിച്ചിട്ടുണ്ട്. ദിലീപും സുനിയും ഒരുമിച്ചിരുന്ന സംസാരിക്കുന്നത് കണ്ടതിന് സാക്ഷികളും ഉണ്ട്.

ഒരു കള്ളം പൊളിഞ്ഞാല്‍

ഒരു കള്ളം പൊളിഞ്ഞാല്‍

സുനിയെ അറിയുകയേ ഇല്ല എന്ന കള്ളം പൊളിയുമ്പോള്‍ തന്നെ പോലീസിന്റെ സംശയം ബലപ്പെടും. പിന്നെ സ്വാഭാവികമായും കേസില്‍ പങ്കുണ്ടോ എന്ന സംശയവും ഉണരും.

അറിയാമെന്ന് പറഞ്ഞിരുന്നെങ്കില്‍

അറിയാമെന്ന് പറഞ്ഞിരുന്നെങ്കില്‍

സിനിമ സെറ്റുകളില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രയധികം പ്രശനം ഉണ്ടാകുമായിരുന്നില്ല എന്ന് വേണം കരുതാന്‍. എന്നാല്‍ അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ഇല്ല.

ഡ്രൈവറായിരുന്നെങ്കില്‍

ഡ്രൈവറായിരുന്നെങ്കില്‍

സുനി പറഞ്ഞത് സത്യമാണെങ്കില്‍ ഏറ്റവും വലിയ കുടുക്കില്‍ പെടുക കാവ്യ മാധവന്‍ ആയിരിക്കും. താന്‍ കാവ്യയുടെ ഡ്രൈവര്‍ ആയി രണ്ട് മാസത്തോളം ജോലി ചെയ്തിട്ടുണ്ട് എന്നാണ് സുനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. സുനിയെ അറിയുക പോലും ഇല്ലെന്നായിരുന്നു കാവ്യയുടെ മൊഴി.

പോലീസ് എല്ലാം ശേഖരിക്കുന്നു

പോലീസ് എല്ലാം ശേഖരിക്കുന്നു

പള്‍സര്‍ സുനിക്ക് ദിലീപുമായും കാവ്യ മാധവനുമായും ബന്ധമുണ്ട് എന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ എല്ലാം പോലീസ് ശേഖരിച്ച് വരികയാണ്. ആ തെളിവുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ലെങ്കില്‍ ദിലീപിനും കാവ്യയ്ക്കും പിന്നെ രക്ഷയുണ്ടാവില്ല.

ഉപദേശത്തില്‍ കിട്ടിയ പണിയോ?

ഉപദേശത്തില്‍ കിട്ടിയ പണിയോ?

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന് പറയാന്‍ ദിലീപിനും കാവ്യയ്ക്കും ഏതെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഉപദേശം കിട്ടിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ഇത്രത്തോളം കുഴിയില്‍ ചാടിച്ചത് ആ ഉപദേശം തന്നെ ആണെന്നും പറയേണ്ടി വരും.

English summary
Attack Against Actress: Who advised Dileep and Kavya Madhavan to deny relationship with Pulsar Suni?
Please Wait while comments are loading...