ഞെട്ടിപ്പിക്കുന്ന വാര്‍ത്ത... ദിലീപിനെ കുടുക്കിയതല്ല, കുപ്രസിദ്ധ 'മാഡ'ത്തിന് വേണ്ടി സ്വയം കീഴടങ്ങി?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു 'മാഡ'ത്തെ കുറിച്ചാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. പള്‍സര്‍ സുനി നടിയോട് പറഞ്ഞതും, അഡ്വ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതും എല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ അങ്ങനെയൊരു കഥാപാത്രം ഇതില്‍ ഇല്ലെന്ന് പറയാന്‍ പറ്റില്ല.

ദിലീപിന് ഏറെ വേണ്ടപ്പെട്ട ആ 'മാഡം' ആരാണ്? അന്വേഷണം ആ മാഡത്തിലേക്ക് എത്തിയ നിമിഷത്തില്‍ അവരെ രക്ഷപ്പെടുത്താന്‍ ദിലീപ് സ്വയം കീഴടങ്ങിയതാണോ?

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, കാവ്യയുടെ മാതാവ് ശ്യാമള, മറ്റൊരു പ്രമുഖ നടി- ആ മാഡം ആരെന്ന സംശയങ്ങള്‍ക്ക് പലരും വിരല്‍ ചൂണ്ടിയ ഉത്തരങ്ങളില്‍ ചില പേരുകളാണിത്. കാര്യങ്ങള്‍ അങ്ങനെയെങ്കില്‍ ദിലീപ് കേസില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോരും എന്ന് ഉറപ്പ്.

ദിലീപ് കീഴടങ്ങിയതോ?

ദിലീപ് കീഴടങ്ങിയതോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ അന്വേഷണത്തില്‍ ദിലീപ് കുടുങ്ങിയതല്ലെന്ന് റിപ്പോര്‍ട്ട്. ദിലീപ് സ്വയം കീഴടങ്ങിയതാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.

എല്ലാം 'മാഡ'ത്തിന് വേണ്ടി

എല്ലാം 'മാഡ'ത്തിന് വേണ്ടി

കുറച്ച് ദിവസങ്ങള്‍ കൊണ്ട് കുപ്രസിദ്ധി ആര്‍ജ്ജിച്ച ആളാണ് 'മാഡം' എന്ന കഥാപാത്രം. ഇവരെ സംരക്ഷിക്കാന്‍ വേണ്ടി ദിലീപ് സ്വയം ബലിയാടായതാണ് എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

അത്രയ്ക്ക് വേണ്ടപ്പെട്ട ആള്‍

അത്രയ്ക്ക് വേണ്ടപ്പെട്ട ആള്‍

ദിലീപിനെ സംബന്ധിച്ച് അത്രയ്ക്ക് വേണ്ടപ്പെട്ട ഒരാള്‍ ആണ് ഈ 'മാഡം' എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും അവര്‍ക്ക് വേണ്ടി ദിലീപ് ഇത്തരം ഒരു കീഴടങ്ങലിന് തയ്യാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്.

പള്‍സര്‍ സുനി പറഞ്ഞത്

പള്‍സര്‍ സുനി പറഞ്ഞത്

ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ ആണെന്നാണ് പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. അവരെ അറിയാമല്ലോ എന്ന് വരെ സുനി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടി പോലും ഏതെങ്കിലും സ്ത്രീയുടെ പേര് പരാതിയില്‍ ഉന്നയിച്ചിട്ടില്ല.

ഫെനി ബാലകൃഷ്ണന്‍

ഫെനി ബാലകൃഷ്ണന്‍

പള്‍സര്‍ സുനിയ്ക്ക് നിയമ സഹായത്തിനായി സുഹൃത്തുക്കള്‍ സമീപിച്ചത് അഡ്വ ഫെനി ബാലകൃഷ്ണനെ ആയിരുന്നു. സുനിയുടെ സുഹൃത്തുക്കള്‍ ഒരു 'മാഡത്തെ' കുറിച്ച് പറഞ്ഞതായ ഫെനി ബാലകൃഷ്ണനും മൊഴി നല്‍കിയിട്ടുണ്ട്.

കാവ്യ മാധവന്‍?

കാവ്യ മാധവന്‍?

ആ മാഡം കാവ്യ മാധവന്‍ ആണോ എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് ഏല്‍പിച്ചത് എന്ന് പറയുമ്പോള്‍ അത്തരം ഒരു സംശയം അസ്ഥാനത്താണെന്ന് പറയാന്‍ പറ്റില്ല.

കാവ്യയുടെ അമ്മ ശ്യാമള

കാവ്യയുടെ അമ്മ ശ്യാമള

ഇതിനിടയിലാണ് കാവ്യ മാധവന്റെ അമ്മ ശ്യാമളയുടെ പേരും ഉയര്‍ന്നുവന്നത്. ശ്യാമളയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാഡം ശ്യാമളയാണോ എന്ന സംശയത്തിന് ഇതും ആക്കം കൂട്ടി.

മറ്റൊരു പ്രമുഖ

മറ്റൊരു പ്രമുഖ

മറ്റൊരു പ്രമുഖ നടിയുടെ പേരും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടു. ഇവരുടെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധനയും നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിയുടെ സുഹൃത്താണ് ഈ നടി എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ മാഡം ഇവരാണോ എന്ന ചോദ്യം സ്വാഭാവികമായി ഉയരും.

ലക്ഷ്യയില്‍ കുടുങ്ങുമോ

ലക്ഷ്യയില്‍ കുടുങ്ങുമോ

കാവ്യ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ കാവ്യയ്ക്കും അമ്മയ്ക്കും ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

പള്‍സര്‍ സുനിയുടെ 'വമ്പന്‍ സ്രാവ്'

പള്‍സര്‍ സുനിയുടെ 'വമ്പന്‍ സ്രാവ്'

അടുത്ത ദിവസങ്ങളില്‍ വമ്പന്‍ സ്രാവുകളുടെ പേരുകള്‍ പുറത്ത് പറയും എന്നാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. ആ വമ്പന്‍ സ്രാവ് ഇപ്പോള്‍ പറയപ്പെടുന്ന 'മാഡം' ആണോ എന്നും സംശയിക്കുന്നുണ്ട്.

പോലീസ് അത് വിട്ടോ?

പോലീസ് അത് വിട്ടോ?

ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് 'മാഡത്തെ' സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചോ എന്നും സംശയമുണ്ട്. ഒളിച്ചിരിക്കുന്ന ആ മാഡം ആരായിരിക്കും?

ദിലീപ് രക്ഷപ്പെടും

ദിലീപ് രക്ഷപ്പെടും

120 ബി അടക്കമുള്ള വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം. തെളിയിക്കപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള വകുപ്പാണിത്. അതുകൊണ്ട് തന്നെ ദിലീപ് രക്ഷപ്പെടാനുളള സാധ്യതയും കൂടുതലാണ്.

English summary
Attack against actress: Who was that 'Madam'? Why Dileep confessed all things to police?
Please Wait while comments are loading...