പ്രമുഖരുടെ ഗൂഢാലോചന ആരോപണവുമായി വീണ്ടും ദിലീപ്; മാധ്യമങ്ങളും പോലീസും 'പ്രതി'! രാമന്‍പിള്ള തുണക്കുമോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍. പുതിയ അഭിഭാഷകന്‍ ആയ രാമന്‍ പിള്ള മുഖേനയാണ് ദിലീപ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തേ ഹൈക്കോടതിയും മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് പുതിയ ജാമ്യ ഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരേയും പോലീസിനെതിരേയും ഗൂഢാലോചന ആരോപണവും ഉന്നയിക്കുന്നുണ്ട്.

പഴയ പല്ലവി തന്നെ

പഴയ പല്ലവി തന്നെ

പള്‍സര്‍ സുനിയെ തനിക്ക് അറിയുകയേ ഇല്ല എന്നാണ് പുതിയ ജാമ്യ ഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് കോടതിയില്‍ ദിലീപിന് എത്രത്തോളം ഗുണകരമാകും എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

തെളിവുകള്‍ പോലീസിന്റെ കൈയ്യില്‍

തെളിവുകള്‍ പോലീസിന്റെ കൈയ്യില്‍

ദിലീപിന് പള്‍സര്‍ സുനിയെ അറിയാം എന്നത് സംബന്ധിച്ച തെളിവുകള്‍ പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തത സഹചാരിയും മാനേജറും ആയ അപ്പുണ്ണിയുടെ മൊഴിയും ഒരുപക്ഷേ ദിലീപിന് തിരിച്ചടിയായേക്കും.

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. മാധ്യമങ്ങളും ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരും ആണ് ഇതിന് പിന്നില്‍ എന്നും ദിലീപ് ആരോപിക്കുന്നു.

സഹകരിച്ചു

സഹകരിച്ചു

അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുന്നുണ്ട് എന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. എന്നാല്‍ ജാമ്യം കിട്ടാന്‍ ഇത് എത്രത്തോളും സഹായകരമാകും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.

കുടുങ്ങിക്കിടക്കുന്ന കോടികള്‍

കുടുങ്ങിക്കിടക്കുന്ന കോടികള്‍

താന്‍ ജയിലിലായതോടെ മലയാള സിനിമ വ്യവസായത്തില്‍ കുടുങ്ങിക്കിടക്കുന്ന കോടികളുടെ കണക്കും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം പൂര്‍ത്തിയായതും അല്ലാത്തതും ആയ സിനിമകള്‍ക്കായി അമ്പത് കോടിയില്‍ പരം രൂപയാണ് മുടക്കിയിട്ടുള്ളത് എന്നും ദിലീപ് പറയുന്നു.

ഒരുമാസമായി ജയിലില്‍

ഒരുമാസമായി ജയിലില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ഒരു മാസമായി ജയിലില്‍ തന്നെയാണ്. കേസിന്റെ കുറ്റപത്രം തയ്യാറാക്കല്‍ അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം പ്രതി

രണ്ടാം പ്രതി

പുതുക്കിയ കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാവുകയും ദിലീപിന്റെ മോചനം നീളുകയും ചെയ്യും.

അഭിഭാഷകനെ മാറ്റിയുള്ള നീക്കം

അഭിഭാഷകനെ മാറ്റിയുള്ള നീക്കം

പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആയ ആഡ്വ രാംകുമാര്‍ ആയിരുന്നു ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപിന് വേണ്ടി ഹാജരായത്. എന്നാല്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ദിലീപ് അഡ്വ രാമന്‍ പിള്ളയെ വക്കാലത്ത് ഏല്‍പിക്കുകയായിരുന്നു.

കാവ്യയുടെ എതിര്‍കക്ഷിക്ക് വേണ്ടി

കാവ്യയുടെ എതിര്‍കക്ഷിക്ക് വേണ്ടി

ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്റെ വിവാഹമോചന കേസില്‍ എതിര്‍കക്ഷിയ്ക്ക് വേണ്ടി വാദിച്ചതും അഡ്വ രാമന്‍ പിള്ള ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ ഗൂഢാലോചന?

ദിലീപിന്റെ ഗൂഢാലോചന?

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് പിന്നില്‍ ദിലീപ് തന്നെ ആണ് എന്നാണ് പോലീസ് ഉറപ്പിച്ച് പറയുന്നത്. വ്യക്തി വൈരാഗ്യമാണ് ഇതിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു.

English summary
Attack against actress: Dileep moved bail petition in High Court again.
Please Wait while comments are loading...