നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന? ദിലീപ് പറയുന്ന ഗൂഢാലോചന എന്ത്? ജനപ്രിയന്‍ പ്രതികരിക്കുമ്പോൾ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് പറഞ്ഞ് ദിലീപും നാദിര്‍ഷായും പോലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ദിലീപിനും പലതും പറയാനുണ്ട്.

തന്റെ സിനിമ പുറത്തിറങ്ങാനിരിക്കെ ഇത്തരം വിവാദങ്ങളുണ്ടാകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ആണ് ദിലീപിനുള്ളത്. എന്നാല്‍ അതുകൊണ്ട് കാര്യങ്ങള്‍ തീരുന്നില്ല.

നടിയെ ആക്രമിച്ചതില്‍

നടിയെ ആക്രമിച്ചതില്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ജിമ്മി ജെയിംസ് ദിലീപിനോട് ചോദിച്ചത്. എന്നാല്‍ ദിലീപ് എന്താണ് ഇതേ കുറിച്ച് പറഞ്ഞത്.

ഗൂഢാലോചന

ഗൂഢാലോചന

ദിലീപ് ആദ്യം പറഞ്ഞത് കേട്ടാല്‍ നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് തോന്നുക. അങ്ങനെയുണ്ടെന്നാണ് ഇപ്പോള്‍ തോന്നുന്നത് എന്നായിരുന്നു ദിലീപ് പറഞ്ഞത്.

അതോ സിനിമയുടെ കാര്യമോ?

അതോ സിനിമയുടെ കാര്യമോ?

എന്നാല്‍ ദിലീപിന്റെ പുതിയ സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. തന്റെ സിനിമ പുറത്തിറങ്ങാനിരിക്കുന്ന സമയത്ത് ഇത്തരം വിവാദങ്ങള്‍ ഇപ്പോള്‍ സ്ഥിരമാണെന്നാണ് ദിലീപ് പറയുന്നത്. തന്റെ സിനിമയ്‌ക്കെതികെ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നും ദിലീപ് പറയുന്നുണ്ട്.

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനി എന്ന ആളെ അറിയുകയേ ഇല്ലെന്നാണ് ദിലീപ് പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്ത ആളാണ് പള്‍സര്‍ സുനിയെന്നും ദിലീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിട്ടുണ്ട്.

തുടരന്വേഷണം തന്റെ പരാതിയില്‍

തുടരന്വേഷണം തന്റെ പരാതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത് തങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്നാണ് ദിലീപിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം പോലീസ് വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന്

പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന്

തന്റെ പേര് പറയാന്‍ പ്രതികള്‍ക്ക് പലഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. ബ്ലാക്ക് മെയില്‍ ചെയ്ത വ്യക്തി തന്നെയാണത്രെ ഇക്കാര്യം പറഞ്ഞത്.

പള്‍സര്‍ സുനിയും ദിലീപും

പള്‍സര്‍ സുനിയും ദിലീപും

പള്‍സര്‍ സുനിയ്ക്ക് ദിലീപുമായി അടുത്ത ബന്ധമാണുള്ളത് എന്ന ആരോപണം നേരത്തെ ചിലര്‍ ഉയര്‍ത്തിയിരുന്നു. സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി ആയിരുന്നു ഇത്തരം ഒരു ആരോപണം തന്‍രെ പംക്തിയിലൂടെ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് പല്ലിശ്ശേരിയ്‌ക്കെതിരെ ദിലീപ് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

ആരോപണങ്ങള്‍ രൂക്ഷം

ആരോപണങ്ങള്‍ രൂക്ഷം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്നത്. പ്രമുഖ നടന്റേയും സംവിധായകന്റേയും മിമിക്രി താരത്തിന്റേയും പേരുകളാണ് പല റിപ്പോര്‍ട്ടുകളിലും പരാമര്‍ശിക്കപ്പെടുന്നത്.

നടിയുടെ മൊഴിയില്‍

നടിയുടെ മൊഴിയില്‍

കഴിഞ്ഞ ദിവസം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പോലീസ് വീണ്ടും മൊഴി രേഖപ്പെടുത്തിയിരുന്നു. സിനിമ മേഖലയില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ താരത്തെ കുറിച്ച് നടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മൊഴിയെടുത്തിട്ടില്ല

മൊഴിയെടുത്തിട്ടില്ല

കഴിഞ്ഞ ഏപ്രില്‍ മ20 ന് ആയിരുന്നു ദിലീപും നാദിര്‍ഷയും പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ പോലീസ് പരാതിക്കാരനായ ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

English summary
Attack Against Actress: Dileep reveals important deatails.
Please Wait while comments are loading...