ദിലീപിന്‍റെ വിധിക്ക് ഇനിയും കാത്തിരിപ്പ്... വിധി പ്രഖ്യാപനം തിങ്കളാഴ്ച; എട്ടിന്റെ പണിയുമായി പോലീസ്

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. സെപ്തംബര്‍ 18 തിങ്കളാഴ്ച വിധിപറയും എന്ന് കോടതി അറിയിച്ചു. അടച്ചിട്ട മുറിയില്‍ ആയിരുന്നു അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യഹര്‍ജി കേട്ടത്

നാലാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് രണ്ട് തവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.

രണ്ട് തവണ ജാമ്യം നിഷേധിച്ചപ്പോഴും ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നിര്‍ണായകമായിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്നായിരുന്നു കോടതി വിലയിരുത്തിയത്. ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്

നടിയുടെ കേസ്

നടിയുടെ കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നാലാം തവണയായിരുന്നു ജാമ്യത്തിന് അപേക്ഷിച്ചത്. സുപ്രീം കോടതിയെ സമീപിക്കാതെ വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

സോപാധിക ജാമ്യം വേണം

സോപാധിക ജാമ്യം വേണം

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് സോപാധിക ജാമ്യം അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. രണ്ട് തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്.

 രണ്ട് മാസം ജയിലില്‍

രണ്ട് മാസം ജയിലില്‍

രണ്ട് മാസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നതായിരുന്നു ആവശ്യം. കേസില്‍ തന്നെ മനപ്പൂര്‍വ്വം പോലീസ് കുടുക്കാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണം പലതവണ ദിലീപ് ഉയര്‍ത്തിയിരുന്നു.

നഗ്നദൃശ്യങ്ങളുടെ കാര്യം

നഗ്നദൃശ്യങ്ങളുടെ കാര്യം

നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണം എന്ന ഗൂഢാലോചന കേസില്‍ മാത്രമാണ് പോലീസ് തന്നെ പ്രതിചേര്‍ത്തിട്ടുള്ളത് എന്നായിരുന്നു ദിലീപിന്റെ വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നും ദിലീപ് ആവശ്യപ്പെട്ടു.

ദൃശ്യം പകര്‍ത്തല്‍ മാത്രമല്ലെന്ന്

ദൃശ്യം പകര്‍ത്തല്‍ മാത്രമല്ലെന്ന്

എന്നാല്‍ നടിയുടെ ദൃശ്യം പകര്‍ത്താന്‍ മാത്രമല്ല ദിലീപ് നിര്‍ദ്ദേശം നല്‍കിയത് എന്ന വാദമാണ് പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിച്ചത്. നടിയെ ആക്രമിക്കാനും ദിലീപ് സുനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് വാദം.

കൂട്ടബലാത്സംഗം

കൂട്ടബലാത്സംഗം

തനിക്കെതിരെ ചുമത്തിയിട്ടുള്ള കൂട്ട ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന വാദവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 90 ദിവസം റിമാന്‍ഡില്‍ കഴിയേണ്ട കാര്യമില്ലെന്നും വാദം ഉയര്‍ത്തിയിരുന്നു.

തെളിവുകള്‍ ഉണ്ടെന്ന്

തെളിവുകള്‍ ഉണ്ടെന്ന്

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഹൈക്കോടതിയെ നേരത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

പുറത്തിറങ്ങിയാല്‍

പുറത്തിറങ്ങിയാല്‍

നിലവിലെ സാഹചര്യത്തില്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന ആരോപണവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.

അന്തിമ ഘട്ടത്തില്‍

അന്തിമ ഘട്ടത്തില്‍

കേസ് അന്വേഷണം അന്തിമ ഘട്ടത്തില്‍ ആയതിനാല്‍ ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

സന്ദര്‍ശകരുടെ കാര്യം

സന്ദര്‍ശകരുടെ കാര്യം

ഓണത്തോടനുബന്ധിച്ച് ദിലീപിനെ ജയിലില്‍ സിനിമ മേഖലയില്‍ ഉള്ളവര്‍ കൂട്ടത്തോടെ സന്ദര്‍ശിച്ച വിഷയവും ഉന്നയിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് ഇപ്പോഴും ശക്തനാണ് എന്ന് തെളിയിക്കുന്നതാണ് ആ സന്ദര്‍ശനങ്ങള്‍ എന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു.

കാവ്യയും മുന്‍കൂര്‍ ജാമ്യത്തിന്

കാവ്യയും മുന്‍കൂര്‍ ജാമ്യത്തിന്

ഇതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടയുണ്ട് എന്ന് കാണിച്ച് കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack against actress: Dileep's bail petition verdict on September 18

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്