അഞ്ചാം ഹര്‍ജിയും പാളുമോ? എന്തിന് ഹർജിയുമായി വന്നുവെന്ന് ദിലീപിനോട് കോടതി... 26 ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ചാമത്തെ ജാമ്യ ഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ മൂന്നാമത്തേയും. കഴിഞ്ഞ ജാമ്യ ഹര്‍ജികളില്‍ നിന്ന് വ്യത്യസ്തമായ വാദമുഖങ്ങളൊന്നും തന്നെ ഇത്തവണയും ഉന്നയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
പക്ഷേ, ഹര്‍ജി പരിഗണിച്ച് വിധി പറയാന്‍ കോടതി മാറ്റി വച്ചു. സെപ്തംബര്‍ 26 ന് ആയിരിക്കും ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുക.
ജാമ്യ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് സമയം വേണം എന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഹര്‍ജി മാറ്റി വച്ചത്. കോടതിയില്‍ നിന്ന് ഇത്തവണയും ദിലീപിന് കിട്ടിയത് തിരിച്ചടി തന്നെ ആയിരുന്നു.

രാമലീലയ്ക്ക് മുമ്പ്
പുതിയ ചിത്രമായ രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ് ഉള്ളത്. ഇപ്പോള്‍ ആ പ്രതീക്ഷയും പാഴായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ജി മാറ്റി
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിശദാകരണം നല്കാന് പ്രോസിക്യൂഷന് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത് സെപ്തംബര്‍ 26 ലേക്ക് മാറ്റിയത്.

28 ന് റിലീസ്
ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമായ രാമലീല റിലീസ് നിശ്ചയിച്ചിരിക്കുന്നത് സെപ്തംബര്‍ 28 ന് ആണ്. സെപ്തംബര്‍ 26 ന് ദിലീപിനെ ഭാഗ്യം കാക്കുമോ എന്നാണ് ചോദ്യം

പുതിയ ആരോപണങ്ങള്‍
കഴിഞ്ഞ തവണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് ഇത്തവണയും ഉന്നയിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും പ്രോസിക്യൂഷന് മറുപടിക്ക് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദിലീപിനെ കുരുക്കാന്‍
ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് പരമാവധി നീട്ടാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്നും ആക്ഷേപം ഉണ്ട്. ദിലീപിന് ജാമ്യം നല്‍കരുത് എന്നാണ് പ്രോസിക്യൂഷന് വാദം.

പരിഗണിക്കേണ്ടതില്ല
ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കേണ്ടതില്ല എന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ ഉടന്‍ തീര്‍പ്പാക്കണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

സാഹചര്യം മാറിയിട്ടുണ്ടോ എന്ന് കോടതി
ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള സാഹചര്യം മാറിയിട്ടുണ്ടോ എന്ന് കോടതിയും ആരാഞ്ഞു. ഒരുപക്ഷേ ഇത്തവണയും ജാമ്യം കിട്ടിയേക്കില്ലെന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്.

എന്തിന് ഹര്‍ജിയുമായി വന്നു?
കേസിന്റെ സാഹചര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകാത്ത സ്ഥിതിക്ക് എന്തിനാണ് ജാമ്യാപേക്ഷയുമായി വീണ്ടും എത്തിയത് എന്നായിരുന്നു ചോദ്യം. കഴിഞ്ഞ രണ്ട് തവണയും ദിലീപിന്റെ ജാമ്യം തള്ളിയ ജസ്റ്റിസ് സുനില്‍ തോമസ് തന്നെ ആയിരുന്നു ഇത്തവണയും ഹര്‍ജി പരിഗണിച്ചത്.

മഞ്ജുവിനെതിരെ
മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും എഡിജിപി ബി സന്ധ്യയ്ക്കും എതിരാണ് ഇത്തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍. കഴിഞ്ഞ ഹര്‍ജികളിലും ഇതൊക്കെ തന്നെ ആയിരുന്നു ഉന്നയിച്ചിരുന്നത്.

സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്
സാക്ഷികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും ഇനിയും ശ്രമിക്കുകയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം കോടതി പരിഗണിക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications