നടിയും പള്‍സര്‍ സുനിയും ഒരുമിച്ചുനടന്നവരെന്ന് പൊട്ടിത്തെറിച്ച് ദിലീപ്...നടിയെ വീണ്ടുംഅപമാനിക്കുന്നോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു. രൂക്ഷമായ പ്രതികരണങ്ങളുമായി ദിലീപും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

പലരേയും കൊള്ളിച്ചുകൊണ്ടാണ് ദിലീപിന്റെ പ്രതികരണങ്ങള്‍. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്നവര്‍ ആണെന്ന് വരെ ദിലീപ് പറഞ്ഞുകളഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ദിലീപ് കുഴപ്പത്തിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം സംവിധായകന്‍ ലാലിനെ ഉദ്ധരിച്ചാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. പക്ഷേ ലാല്‍ പറയുന്നത് എന്താണ്? ഞെട്ടും... വായനക്കാര്‍ മാത്രമല്ല, ദിലീപും

നടിയും പള്‍സര്‍ സുനിയും

നടിയും പള്‍സര്‍ സുനിയും

നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്നവരാണ് എന്നാണ് ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പറഞ്ഞത്. നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇത്തരം ഒരു പ്രതികരണം.

അടുത്ത സുഹൃത്തുക്കളെന്നും

അടുത്ത സുഹൃത്തുക്കളെന്നും

നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ദിലീപ് പറയുന്നു. ഗോവയിലെ ഷൂട്ടിങ് കാര്യങ്ങളും ദിലീപ് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. പള്‍സര്‍ സുനിയെ ഗോവയില്‍ വച്ച് കണ്ട കാര്യം നടിയും നേരത്തെ വ്യക്തമാക്കിയതാണ്.

സുനിയെ അറിയില്ലെങ്കില്‍ പിന്നെ...

സുനിയെ അറിയില്ലെങ്കില്‍ പിന്നെ...

പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടുപോലും ഇല്ല എന്നാണ് ദിലീപ് നേരത്തെ പറഞ്ഞിരുന്നത്. അപ്പോള്‍ പിന്നെ ഇവര്‍ സുഹൃത്തുക്കളായിരുന്നു എന്ന കാര്യം അറിയാം എന്നായി നികേഷിന്റെ ചോദ്യം. അതിന് ദിലീപ് ഉത്തരം പറഞ്ഞു.

ലാലേട്ടന്‍ പറഞ്ഞിട്ട് അറിയാമെന്ന്

ലാലേട്ടന്‍ പറഞ്ഞിട്ട് അറിയാമെന്ന്

ലാലേട്ടന്‍ ആണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നായിരുന്നു ദിലീപിന്റെ മറുപടി. സംവിധായകന്‍ ലാല്‍ ആണോ എന്ന് നികേഷ് ചോദിച്ചപ്പോള്‍, അതേ എന്നായിരുന്നു ദിലീപിന്റെ മറുപടി.

ലാല്‍ അങ്ങനെ പറഞ്ഞിട്ടേയില്ല?

ലാല്‍ അങ്ങനെ പറഞ്ഞിട്ടേയില്ല?

എന്നാല്‍ അങ്ങനെയൊരു കാര്യം താന്‍ ദിലീപിനോട് പറഞ്ഞിട്ടേയില്ലെന്നാണ് ലാല്‍ വ്യക്തമാക്കുന്നത്. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ലാലിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപിന്റെ വെളിപ്പെടുത്തല്‍ കേട്ട് ലാല്‍ ഞെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി ദിലീപ് എന്ത് പറയും?

ഇനി ദിലീപ് എന്ത് പറയും?

ലാല്‍ ഇക്കാര്യം പരസ്യമായി ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാല്‍ അത് പരസ്യമായി പറഞ്ഞാല്‍ ദിലീപ് കൂടുതല്‍ പ്രതിരോധത്തിലാകും എന്ന് ഉറപ്പാണ്. ദിലീപിന് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ലാലിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം എന്നതും ശ്രദ്ധേയമാണ്.

 ബലിയാടാക്കുന്നു

ബലിയാടാക്കുന്നു

നടി ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ തന്നെ ബലിയാടാക്കാനാണ് പലരും ശ്രമിക്കുന്നത് എന്നാണ് ദിലീപിന്റെ ആക്ഷേപം. പിന്നില്‍ ആരാണ് എന്നതിന്റെ ചില സൂചനകളും ദിലീപ് പറയാതെ പറയുന്നുണ്ട്. ബലിയാടാവാന്‍ താന്‍ തയ്യാറല്ലെന്നും ദിലീപ് പറയുന്നു.

പോരാട്ടത്തില്‍ മുന്നിലുണ്ടാകും

പോരാട്ടത്തില്‍ മുന്നിലുണ്ടാകും

ഇനി ഈ കേസിന് അവസാനം കണ്ടിട്ടേ താന്‍ പിറകോട്ടുള്ളൂ എന്നും ദിലീപ് പറയുന്നുണ്ട്. അതിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്.

 ഒളിവിലല്ല

ഒളിവിലല്ല

താന്‍ ഒളിവില്‍ പോയി എന്നാണ് ചിലരൊക്കെ പറയുന്നത്. അങ്ങനെയുള്ള ഒരാളല്ല താന്‍. ഇപ്പോള്‍ ഷൂട്ടിങ്ങിന്റെ തിരക്കുമായി തമിഴ്‌നാട്ടില്‍ ആണ് ഉള്ളത്. പോലീസില്‍ മൊഴി കൊടുക്കാന്‍ എത്തുമെന്നും ദിലീപ് വ്യക്തമാക്കുന്നു.

അന്വേഷണം തന്റെ പരാതിയില്‍

അന്വേഷണം തന്റെ പരാതിയില്‍

ഇപ്പോള്‍ നടന്ന അറസ്റ്റുകളും അന്വേഷണവും തന്റെ പരാതിയുടെ മുകളില്‍ തന്നെ ആണെന്നാണ് ദിലീപ് ആവര്‍ത്തിക്കുന്നത്. ഇക്കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ കശ്യപ് സാര്‍ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ദിലീപ് പറയുന്നുണ്ട്.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നു എന്ന ദിലീപിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ദിലീപ് പിന്നീട് പ്രതികരിച്ചിട്ടില്ല.

ദിലീപ് പറഞ്ഞതു കേള്‍ക്കാം

റിപ്പോര്‍ട്ടര്‍ ടിവിയിലെ നികേഷ് കുമാര്‍ ഷോയില്‍ ആയിരുന്നു ദിലീപിന്റെ പ്രതികരണം. പരിപാടി കാണാം...

English summary
Attack Against Actress: Dileep says actress and Pulsar Suni were friends, in Reporter TV.
Please Wait while comments are loading...