ഒന്നും സമ്മതിക്കാതെ ദിലീപ്... ബില്ലുവിന്റെ ദൃക്‌സാക്ഷിത്വവും തള്ളി; പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ തെളിവെടുപ്പിനായി പല സ്ഥലങ്ങളില്‍ എത്തിച്ചു. എന്നാല്‍ ദിലീപ് ഇപ്പോഴും ഒന്നും സമ്മതിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് പോലീസിന്റെ കൈവശം ആവശ്യത്തിലധികം തെളിവുകളുണ്ട്. എന്നാല്‍ ദിലീപ് ഇപ്പോഴും പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുകയാണ്.

കേസില്‍ ഏറ്റവും നിര്‍ണായകമായത് ദൈവത്തിന്റെ കൈയ്യൊപ്പ് പോലെ പതിഞ്ഞ ഒരു സെല്‍ഫി ആയിരുന്നു. പള്‍സര്‍ സുനിയേയും ദിലീപിനേയും ഒരുമിച്ച് കണ്ട ബില്ലു എന്ന വ്യക്തിയുടെ മൊഴിയും നിര്‍ണായകമായി. എന്നാല്‍ അത് പോലും നിഷേധിക്കുകയാണ് ദിലീപ്.

ജോര്‍ജേട്ടന്‍സ് പൂരം

ജോര്‍ജേട്ടന്‍സ് പൂരം

ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ വച്ച് എടുത്ത സെല്‍ഫിയില്‍ ആയിരുന്നു പള്‍സര്‍ സുനി അപ്രതീക്ഷിതമായി പതിഞ്ഞത്. സിനിമ ചിത്രീകരിച്ച തൃശൂര്‍ ടെന്നീസ് അക്കാദമിയില്‍ ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടു വന്നു.

ബില്ലുവിന്റെ സെല്‍ഫി

ബില്ലുവിന്റെ സെല്‍ഫി

സിനിമയുടെ ചിത്രീകരണത്തിനിടെ അക്കാദമിയലെ ജീവനക്കാരന്‍ ബില്ലു ദിലീപിനൊപ്പം സെല്‍ഫി എടുത്തിരുന്നു. ഈ സെല്‍ഫിയില്‍ ആണ് പള്‍സര്‍ സുനി കുടുങ്ങിയത്.

ദിലീപും സുനിയും സംസാരിക്കുന്നത്

ദിലീപും സുനിയും സംസാരിക്കുന്നത്

ടെന്നീസ് അക്കാദമിയില്‍ കാണികള്‍ക്ക് ഇരിക്കാനുള്ള പടിയില്‍ സുനിയും ദിലീപും ഇരുന്ന് സംസാരിക്കുന്നത് കണ്ടു എന്നാണ് ബില്ലു പോലീസിന് മൊഴി നല്‍കിയത്. ആ സ്ഥലവും പോലീസിന് കാണിച്ചുകൊടുത്തു.

പോലീസ് ചോദിച്ചപ്പോള്‍

പോലീസ് ചോദിച്ചപ്പോള്‍

പിന്നീട് ദിലീപിനെ ഇതേ സ്ഥലത്ത് പോലീസ് എത്തിച്ചു. ഇവിടെ വച്ചല്ലേ സുനിയുമായി സംസാരിച്ചത് എന്ന് ചോദിച്ചു. പക്ഷേ അപ്പോഴും ദിലീപിന്റെ മറുപടി പോലീസിനെ ഞെട്ടിച്ചു.

സുനിയെ അറിയുക പോലും ഇല്ല

സുനിയെ അറിയുക പോലും ഇല്ല

പള്‍സര്‍ സുനിയെ തനിക്ക് അറിയില്ല എന്നാണ് ദിലീപ് അവിടെ വച്ച് പോലീസിനോട് പറഞ്ഞത്. എട്ട് മിനിട്ടോളം ദിലീപുമായി ടെന്നീസ് അക്കാദമിയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി.

ജീവിതത്തില്‍ കണ്ടിട്ട് പോലും ഇല്ല

ജീവിതത്തില്‍ കണ്ടിട്ട് പോലും ഇല്ല

പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ട് പോലും ഇല്ല എന്നായിരുന്നു ദിലീപ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് കളവാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ രേഖകളും പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹകരിക്കാതിരുന്നാല്‍

സഹകരിക്കാതിരുന്നാല്‍

കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മുന്നോട്ട് പോവുക എന്ന തന്ത്രം പല കേസുകളിലും കുറ്റവാളികള്‍ സ്വീകരിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് പോലീസിന് വലിയ തിരിച്ചടിയും നല്‍കാറുണ്ട്.

പതറാതെ ദിലീപ്

പതറാതെ ദിലീപ്

തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ഒന്നും പതറാതെ ദിലീപ് മുന്നോട്ട് പോവുകയാണ് എന്നാണ് സൂചന. തൃശൂര്‍ ഗരുഡ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ എത്തിയപ്പോഴും ദിലീപ് തമാശ കൈവിട്ടിരുന്നില്ല.

പത്രക്കാരെ വെട്ടിച്ച് കടക്കാന്‍

പത്രക്കാരെ വെട്ടിച്ച് കടക്കാന്‍

ഗരുഡ ഇന്റര്‍നാഷണലിലെ 801-ാം മുറിയില്‍ ദിലീപിനെ തെളിവെടുപ്പിനായി എത്തിച്ചു. തിരിച്ചിറങ്ങുമ്പോള്‍ ഏത് ലിഫ്റ്റ് ആണ് വര്‍ക്ക് ചെയ്യുന്നത് എന്നായിരുന്നു ദിലീപിന്റെ ചോദ്യം പത്രക്കാരെ വെട്ടിച്ച് കടക്കാനാണെന്ന് തമാശയും.

തമാശ കൊണ്ട് കാര്യമുണ്ടോ?

തമാശ കൊണ്ട് കാര്യമുണ്ടോ?

ഈ തമാശകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്.

English summary
Attack against actress: Dileep still denies relationship with Pulsar Suni.
Please Wait while comments are loading...