നാണംകെട്ട് വാതുറന്ന് മമ്മൂട്ടിയും മോഹന്‍ലാലും...താരമായത് പൃഥ്വിരാജും ആസിഫും രമ്യയും; ലാല്‍ രാജിക്ക്?
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് ശേഷം കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. സംഭവത്തെ അതി ശക്തമായി അപലപിക്കുകയും ചെയ്തു മമ്മൂട്ടി. എന്നാല്‍ മോഹന്‍ലാല്‍ ആ പരിപാടിയില്‍ പങ്കെടുത്തില്ല. എങ്കിലും തന്റെ ദു:ഖവും പ്രതിഷേധവും എല്ലാം ലാല്‍ പിന്നീട് പ്രകടിപ്പിച്ചു.
പക്ഷേ അതിന് ശേഷം ഈ രണ്ട് സൂപ്പര്‍ താരങ്ങളും ഇതേ പറ്റി ഒരുവാക്ക് പോലും മിണ്ടിയില്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് പേരുടേയും നിശബ്ദതയും ഏറെ വിവാദത്തിന് വഴിവച്ചു.
എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ വാതുറക്കാതിരിക്കാന്‍ പറ്റാത്ത സ്ഥിതിയിലായി സൂപ്പര്‍ താരങ്ങള്‍. പൃഥ്വിരാജിനേയും ആസിഫ് അലിയേയും പോലുള്ളവവര്‍ എടുത്ത നിലപാടുകള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാവുകയും ചെയ്തു.

ഇതുവരെ മിണ്ടിയില്ല
ദിലീപിനെതിരെ അതി ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്ന വേളയ്ിലും നിശബ്ദത പാലിച്ചവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റാത്ത സ്ഥിതിയായിപ്പോയി.

മോഹന്‍ലാല്‍ രാജിക്ക്?
ദിലീപിന്റെ കാര്യത്തില്‍ ഇത്രയും നാള്‍ സംഘടന നിശബ്ദത പാലിച്ചതില്‍ മോഹന്‍ലാലിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സംഘടയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ മോഹന്‍ലാല്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു

ആവശ്യമില്ല
എന്നാല്‍ താന്‍ എന്തിന് രാജിവയ്ക്കണം എന്നാണ് മോഹന്‍ലാല്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞത്. രാജിസന്നദ്ധത പ്രകടിപ്പിച്ചു എന്ന് വാര്‍ത്ത മോഹന്‍ലാല്‍ നിഷേധിക്കുകയും ചെയ്തു.

നാണക്കേടെന്ന്
സിനിമയില്‍ ക്രിമിനലുകള്‍ ഉണ്ടാകുന്നത് നാണക്കേടാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ദിലീപിനെ ഒരു ക്രിമിനലായി ഇപ്പോള്‍ മമ്മൂട്ടിയും താരസംഘടനയും കാണുന്നു എന്ന് തന്നെയാണ് അതിന് അര്‍ത്ഥം.

മാപ്പ് പറച്ചില്‍
അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷും ഗണേഷ് കുമാറും നടത്തിയ പ്രകടനത്തിന്റെ പേരിലും മമ്മൂട്ടിയ്ക്ക് മാപ്പ് പറയേണ്ടി വന്നു. മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ആയിരുന്നു ഇത്.

അഴിച്ചുപണിയെ കുറിച്ച്
താര സംഘടനയിലെ അഴിച്ചുപണിയെ കുറിച്ചും മമ്മൂട്ടിക്ക് പറയേണ്ടി വന്നു. അംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അഴിച്ചുപണി നടത്തും എന്നായിരുന്നു പ്രതികരണം.

ക്രിമിനലുകള്‍ ഇല്ലാതിരിക്കാന്‍
ഇത്തരം ക്രിമിനലുകള്‍ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ സംഘടന ശ്രമിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ എല്ലാവരേയും പരിശോധിക്കാനും തിരിച്ചറിയാനും അമ്മയ്ക്ക് കഴിയില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.

നടിയ്‌ക്കൊപ്പം തന്നെയെന്ന്
സംഘടന എന്നും ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം തന്നെയാണെന്നാണ് മമ്മൂട്ടി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അമ്മ യോഗത്തില്‍ രണ്ട് പേരും അമ്മയുടെ മക്കളാണെന്ന് പറഞ്ഞതൊന്നും മമ്മൂട്ടി മറന്നുകാണില്ലെന്ന് പ്രതീക്ഷിക്കാം.

അന്വേഷണം നടക്കുന്നതുകൊണ്ടെന്ന്
കേസില്‍ പോലീസ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ ഇപ്പോള്‍ ദിലീപിന്റെ കാര്യവും പോലീസ് അന്വേഷണത്തില്‍ തന്നെ അല്ലേ എന്ന് മമ്മൂട്ടിയോട് ആരും ചോദിക്കരുത്.

സ്‌കോര്‍ ചെയ്തത് യുവാക്കള്‍
മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം പ്രതിരോധത്തില്‍ ആയപ്പോള്‍ സ്‌കോര്‍ ചെയ്തത് യുവ താരങ്ങള്‍ തന്നെ ആയിരുന്നു. പൃഥ്വിരാജിന്റേയും ആസിഫ് അലിയുടേയും രമ്യ നമ്പീശന്റേയും ശക്തമായ നിലപാടുകളെ തള്ളാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.












Click it and Unblock the Notifications