മാഡം കാവ്യയോ കാവ്യയുടെ അമ്മയോ? ഉണ്ടെന്ന് ഉറപ്പ്, അറസ്റ്റ് വേണ്ടിവരും;'സ്രാവിനെ' പറ്റി വെളിപ്പെടുത്തൽ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച് കഴിഞ്ഞു. ഇനി സൂപ്രീം കോടതിയില്‍ പോയാലും ജാമ്യം കിട്ടാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദിലീപ് 90 ദിവസം വരെ റിമാന്‍ഡില്‍ കഴിയേണ്ടിവരും എന്നാണ് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ് പറയുന്നത്. പോലീസിന് മുന്നിലുള്ള വെല്ലുവിളികളെ കുറിച്ചും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതിലും ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. അത് കേസിലെ 'മാഡം' എന്ന കഥാപാത്രത്തെ കുറിച്ചും, പള്‍സര്‍ സുനി പറഞ്ഞ 'വന്‍ സ്രാവിനെ' കുറിച്ചും ആണ്.

അകത്ത് കിടന്നേ പറ്റൂ

അകത്ത് കിടന്നേ പറ്റൂ

ദിലീപ് 90 ദിവസമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും എന്നാണ് ജോര്‍ജ്ജ് ജോസഫ് പറയുന്നത്. സുപ്രീം കോടതിയില്‍ പോയാലും ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

പോലീസിന് മുന്നിലുള്ള വെല്ലുവിളികള്‍

പോലീസിന് മുന്നിലുള്ള വെല്ലുവിളികള്‍

ദിലീപിന് ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പോലീസിന് മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ട് എന്നാണ് ജോര്‍ജ്ജ് ജോസഫ് പറയുന്നത്. അത്, തുടര്‍ന്ന് നടക്കേണ്ട അറസ്റ്റുകളാണ്.

നാദിര്‍ഷയും അപ്പുണ്ണിയും പിന്നെ എംഎല്‍എയും

നാദിര്‍ഷയും അപ്പുണ്ണിയും പിന്നെ എംഎല്‍എയും

കേസില്‍ പോലീസിന് നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും അറസ്റ്റ് ചെയ്യേണ്ടി വരും എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഒരു എംഎല്‍എയേയും അറസ്റ്റ് ചെയ്യേണ്ടതുണ്ട് എന്നും പറയുന്നുണ്ട്. കേസ് അന്വേഷണത്തിന് ഇത് നിര്‍ണായകമാണത്രെ.

മാഡം ഉണ്ട്... അറസ്റ്റും വേണം

മാഡം ഉണ്ട്... അറസ്റ്റും വേണം

മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവനയില്‍ ഉയര്‍ന്ന ഒരു കഥാപാത്രം മാത്രമാണ് എന്നാണ് പോലീസ് ഒടുവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ ഒരു മാഡം ഉണ്ട് എന്ന് തന്നെയാണ് മുന്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ജോര്‍ജ്ജ് ജോസഫ് ഉറപ്പിച്ച് പറയുന്നത്. അവരെ അറസ്റ്റ് ചെയ്യേണ്ടി വരും എന്നും അദ്ദേഹം പറയുന്നു.

പോലീസിന് അറിയാം

പോലീസിന് അറിയാം

ആരാണ് മാഡം എന്നത് പോലീസിന് കൃത്യമായി അറിയാം എന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നുണ്ട്. അപ്പോള്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കാം എന്നൊരു സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

കാവ്യ മാധനോ ശ്യാമളയോ?

കാവ്യ മാധനോ ശ്യാമളയോ?

മാഡം ആരാണ് എന്നത് തന്റെ മനസ്സിലുണ്ട്. പക്ഷേ പറയുന്നില്ല. കാവ്യയോ കാവ്യയുടെ അമ്മയോ ആയിട്ട് വരും ആ മാഡം എന്നും ജോര്‍ജ്ജ് ജോസഫ് വെളിപ്പെടുത്തുന്നുണ്ട്.

ആരാണ് ആ വലിയ സ്രാവ്

ആരാണ് ആ വലിയ സ്രാവ്

ഒരു വലിയ സ്രാവ് ഉണ്ട് എന്ന് പള്‍സര്‍ സുനി പറയുന്നുണ്ട്. ആരാണ് ആ വലിയ സ്രാവ് എന്ന് തനിക്ക് അറിയാം എന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നുണ്ട്. പക്ഷേ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

മാര്‍ട്ടിനോട് പറഞ്ഞ ആ കാര്യം

മാര്‍ട്ടിനോട് പറഞ്ഞ ആ കാര്യം

ഒരു സ്ഥലത്തേക്ക് മാര്‍ട്ടിന്‍ ആക്രമിക്കപ്പെട്ട നടിയെ കൊണ്ടുചെന്നതാണ് സംശയം ജനിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. മാര്‍ട്ടിന്‍ അങ്ങോട്ട് കൊണ്ടുപോയതാണോ, അതോ ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടത് പ്രകാരം ആണോ അങ്ങോട്ട് പോയത്- അത് ഒരു സംശയത്തിലാണ് എന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നുണ്ട്.

അവിടെ ഒരു സ്രാവ് ഉണ്ട്

അവിടെ ഒരു സ്രാവ് ഉണ്ട്

മാര്‍ട്ടിന്‍ നടിയെ കൊണ്ടുപോയ സ്ഥലത്ത് ഒരു സ്രാവ് ഉണ്ട് എന്നും ആ സ്രാവിനെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നുണ്ട്. പോലീസിന് അത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ആറ് വിഐപികള്‍

ആറ് വിഐപികള്‍

കേസ് അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനി ആറ് പേരെയെങ്കിലും അറസ്റ്റ് ചെയ്യേണ്ടതുണ്ട് എന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു. ആ ആറ് പേരും വിഐപികളാണ് എന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

English summary
Attack against actress: Former SP George Joseph reveals about Madam
Please Wait while comments are loading...