കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയുടെ കാര്യം കോടതി തീര്‍പ്പാക്കി... നടിയുടെ കേസില്‍ ഇനി 'മാഡം' ഭയക്കേണ്ട; എല്ലാം തോന്നൽ മാത്രം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യ മാധവന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയക്കേണ്ടതില്ല എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

തന്നെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന് പറഞ്ഞായിരുന്നു കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാവ്യ കേസില്‍ പ്രതിയല്ല എന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.

കേസില്‍ പ്രതിയല്ലാത്ത കാവ്യയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ആയിരുന്നു ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ച് കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിയത്.

മുന്‍കൂര്‍ ജാമ്യം വേണ്ട

മുന്‍കൂര്‍ ജാമ്യം വേണ്ട

കാവ്യ മാധവന് നിലവിലെ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ല എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ തീര്‍പ്പും അങ്ങനെ തന്നെ ആയിരുന്നു.

കേസില്‍ പ്രതിയല്ല

കേസില്‍ പ്രതിയല്ല

കാവ്യ മാധവന്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയല്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. അതുകൊണ്ട് ഇപ്പോള്‍ കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

തെളിവുകള്‍ ഇല്ല

തെളിവുകള്‍ ഇല്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ നിലവില്‍ കാവ്യ മാധവനെതിരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തിയത്.

പക്ഷേ, രക്ഷയില്ല?

പക്ഷേ, രക്ഷയില്ല?

നിലവിലെ സാഹചര്യത്തില്‍ കാവ്യ പ്രതിയല്ല എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. സാഹചര്യങ്ങള്‍ മാറിയാല്‍ കാവ്യ പ്രതിയായേക്കും എന്ന സൂചനയാണ് ഇത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ചോദ്യം ചെയ്യാം

ചോദ്യം ചെയ്യാം

കേസില്‍ കാവ്യ ഇപ്പോള്‍ പ്രതിയല്ല എന്ന് പറയുന്നുണ്ടെങ്കിലും, അന്വേഷണ സംഘത്തിന് കാവ്യയെ ചോദ്യം ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ല. കോടതിയും ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

അറസ്റ്റും ചെയ്യാം

അറസ്റ്റും ചെയ്യാം

ഏതെങ്കിലും സാഹചര്യത്തില്‍ കാവ്യ മാധവെതിരെ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഭാവിയില്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. അങ്ങനെ സംഭവിക്കില്ലെന്ന് അന്വേഷണ സംഘവും ഉറപ്പ് പറയുന്നില്ല.

സുനിയുടെ മൊഴിയില്‍

സുനിയുടെ മൊഴിയില്‍

പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് കാണിച്ചായിരുന്നു കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി. താന്‍ കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.

അറിയുകയേ ഇല്ല

അറിയുകയേ ഇല്ല

എന്നാല്‍, തനിക്ക് ദിലീപിനോ പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്നാണ് കാവ്യ മാധവന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. തന്നെ കേസില്‍ മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നും ആരോപണം ഉന്നയിച്ചിരുന്നു.

മഞ്ജു വാര്യര്‍ക്കെതിരെ

മഞ്ജു വാര്യര്‍ക്കെതിരെ

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരേയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേയും എഡിജിപി ബി സന്ധ്യക്കെതിരേയും കാവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

തത്കാലം ആശ്വസിക്കാം

തത്കാലം ആശ്വസിക്കാം

എന്തായാലും കാവ്യ മാധവന് തത്കാലത്തേക്ക് ആശ്വസിക്കാനുള്ള വക തന്നെയാണ് ഇപ്പോഴുള്ളത്. നിലവിലെ സാഹചര്യത്തില്‍ കാവ്യയെ പെട്ടെന്ന് ചോദ്യം ചെയ്യാന്‍ പോലും ഇടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Attack against actress: High Court settles Kavya Madhavan's anticipatory bail petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X