മഞ്ജു വാര്യരുമായി അടുപ്പം, സുനിയുടെ കത്ത് അയച്ചത്... ഡിജിപിയും എഡിജിപിയും പ്രതിസന്ധിയിൽ? കൂടിക്കാഴ്ച

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രണ്ടാമതായി നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. പള്‍സര്‍ സുനിയെ അറിയില്ല എന്ന പതിവ് പല്ലവി മാത്രമല്ല, പോലീസിനെതിരെ അതിഗൗരവമായ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും എഡിജിപി ബി സന്ധ്യയേയും പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഉള്ളത്. ഈ പ്രതിസന്ധി പോലീസ് എങ്ങനെ നേരിടും?

ബി സന്ധ്യ

ബി സന്ധ്യ

എഡിജിപി ബി സന്ധ്യക്ക് തന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുമായി അടുപ്പമുണ്ട് എന്നാണ് ദിലീപ് ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത് തെളിയിക്കാന്‍ ദിലീപിന്റെ കൈവശം എന്‌ചെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരവും ഇല്ല.

ക്യാമറ ഓഫ് ചെയ്തത്

ക്യാമറ ഓഫ് ചെയ്തത്

ചോദ്യം ചെയ്യലിനിടെ ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്യിച്ചു എന്നതാണ് മറ്റൊരു ആരോപണം. എഡിജിപി ബി സന്ധ്യ ആയിരുന്നത്രെ അങ്ങനെ ചെയ്യിച്ചത്.

 എന്താണ് സത്യം?

എന്താണ് സത്യം?

എന്നാല്‍ ഇക്കാര്യത്തില്‍ എന്താണ് സത്യം എന്ന് ഇപ്പോള്‍ തീരുമാനിക്കാനാവില്ല. ദിലീപിനെ പോലീസ് വിശദമായി ചോദ്യം ചെയ്തതിന് ശേഷം നല്‍കിയ ജാമ്യ അപേക്ഷയില്‍ പോലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നില്ല.

ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തു

ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തു

ദിലീപ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പോലീസ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഡിജിപിയും പ്രതിസന്ധിയില്‍

ഡിജിപിയും പ്രതിസന്ധിയില്‍

ദിലീപിന്റെ ജാമ്യ ഹര്‍ജി ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും ഇപ്പോള്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. പള്‍സര്‍ സുനി അയച്ച കത്തിന്റെ കാര്യത്തിലാണ് ഇത്.

അന്ന് തന്നെ അയച്ചു

അന്ന് തന്നെ അയച്ചു

പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ താന്‍ അത് ഡിജിപിയുടെ സ്വകാര്യ നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ് ജാമ്യ ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. പോലീസിന്റെ പല വാദങ്ങളേയും പൊളിക്കുന്നതാണിത്.

പരാതി കൊടുക്കാന്‍ വൈകിയതെന്തേ?

പരാതി കൊടുക്കാന്‍ വൈകിയതെന്തേ?

പള്‍സര്‍ സുനി വിളിച്ച് ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ദിലീപ് ഔദ്യോഗികമായി പരാതിപ്പെട്ടത് എന്നാണ് പോലീസിന്റെ ആക്ഷേപം. അത് സാങ്കേതികമായി ശരിയുമാണ്.

അടുത്ത ബന്ധം

അടുത്ത ബന്ധം

ദിലീപും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തമ്മില്‍ അടുത്ത ബന്ധമായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിന്റെ സിനിമയുടെ പൂജയ്ക്ക് ബെഹ്‌റ എത്തിയതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍

ഈ സാഹചര്യത്തില്‍

ജാമ്യ ഹര്‍ജി കോടതിയില്‍ എത്തുന്‌പോള്‍ അതിനെ ഏത് രീതിയില്‍ നേരിടണം എന്ന ആശയക്കുഴപ്പത്തിലാണ് പോലീസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ആണത്രെ എഡിജിപി ബി സന്ധ്യയെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്.

തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍

തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍

ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിവരങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിന്റെ ജാമ്യ പ്രതീക്ഷ വീണ്ടും അസ്തമിച്ചേക്കും. അല്ലെങ്കില്‍ ജനപ്രിയന്‍ ജയിലില്‍ നിന്ന് ഇറങ്ങുകയും ചെയ്യും.

English summary
Attack against actress: How police Counter Dileep's allegations in the bail pleas?
Please Wait while comments are loading...