ആ നിര്‍ണായക തെളിവും കിട്ടി!!! പക്ഷേ, നടിയെ ആക്രമിച്ച കേസില്‍ എന്ത് ഗുണം?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വലിയ കുറ്റകൃത്യം തന്നെയാണ്. അതിന്റെ പേരിലാണ് സുനിയെ ഇപ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോള്‍ ആയിരുന്നു ഈ വിവാദങ്ങളെല്ലാം ഉണ്ടായത്. അതില്‍ ഏറ്റവും നിര്‍ണായകമായത് സുനിയുടെ ഫോണ്‍ വിളികള്‍ തന്നെ ആയിരുന്നു.

ആറിക്കിടന്ന കേസ് ചൂടുപിടിച്ചതും ചോദ്യം ചെയ്യല്‍ ദിലീപിലേക്കും നാദിര്‍ഷയിലേക്കും ഒക്കെ എത്തിയതിന് കാരണം ആ ഫോണ്‍ വിളി തന്നെ ആയിരുന്നു. ആ കേസില്‍ ഇപ്പോള്‍ പോലീസിന് ലഭിച്ചിട്ടുള്ളത്.

ആ ഫോണ്‍ എവിടെ നിന്ന്

ആ ഫോണ്‍ എവിടെ നിന്ന്

പള്‍സര്‍ സുനി നാദിര്‍ഷയേയും അപ്പുണ്ണിയേയും വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ എവിടെ നിന്ന് എത്തി എന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണും സിം കാര്‍ഡും പോലീസ് കണ്ടെടുത്തു.

മോഷ്ടിച്ച ഫോണ്‍

മോഷ്ടിച്ച ഫോണ്‍

മോഷ്ടിക്കപ്പെട്ട ഫോണ്‍ ആണ് പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചിരുന്നത്. അതില്‍ ഉണ്ടായിരുന്ന സിം കാര്‍ഡ് ഉപയോഗിച്ച് തന്നെയാണ് നാദിര്‍ഷയേയും അപ്പുണ്ണിയേയും വിളിച്ചത്.

സേലംകാരന്‍ സാമിക്കണ്ണ്

സേലംകാരന്‍ സാമിക്കണ്ണ്

സേലം സ്വദേശിയായ സാമിക്കണ്ണ് എന്ന ആളുടേതാണ് ഫോണ്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ മകന് വേണ്ടി എടുത്ത സിം കാര്‍ഡ് ആണ് എന്നും പിന്നീട് ഇത് സുഹൃത്തായ ശരവണപ്രിയന് നല്‍കി എന്നും ആണ് സാമിക്കണ്ണ് പറയുന്നത്.

അതും ശരിയാണ്

അതും ശരിയാണ്

സാമിക്കണ്ണില്‍ അവസാനിപ്പിച്ചില്ല അന്വേഷണം. ശരമവണ പ്രിയനേയും പോലീസ് കണ്ടുപിടിച്ചു. സാമിക്കണ്ണ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ശരവണ പ്രിയനും പോലീസിനോട് പറഞ്ഞത്.

മോഷണം പോയ ഫോണ്‍

മോഷണം പോയ ഫോണ്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫോണ്‍ മോഷണം പോയി എന്നാണ് ശരവണപ്രിയന്‍ പോലീസിനോട് പറഞ്ഞചത്. കോയമ്പത്തൂരില്‍ വച്ചായിരുന്നു ഫോണ്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഈ ഫോണ്‍ എങ്ങനെയാണ് സുനിയുടെ കൈവശം എത്തിയത്.

മറ്റൊരു സുനില്‍

മറ്റൊരു സുനില്‍

കേസിലെ മൂന്നാം പ്രതിയായ മേസ്തിരി സുനിലിന്റെ വീട്ടില്‍ നിന്നാണ് പോലീസ് ഫോണ്‍ കണ്ടെടുത്തത്. വിഷ്ണു, മഹേഷ് വഴിയാണ് ഫോണ്‍ സുനിലിന് കൈമാറിയത്.

ഷൂസിനുള്ളില്‍ ഒളിപ്പിച്ച്?

ഷൂസിനുള്ളില്‍ ഒളിപ്പിച്ച്?

ഷൂസിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഫോണ്‍ ജയിലില്‍ എത്തിച്ചത് എന്നാണ് വിവരം. ഇത്തരം ഒരു സൂചന നേരത്തേ തന്നെ പോലീസിന് ലഭിച്ചിരുന്നു. ഇപ്പോള്‍ വിഷ്ണുവും ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതുകൊണ്ട് എന്ത് കാര്യം

അതുകൊണ്ട് എന്ത് കാര്യം

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച കേസിനെ സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ തന്നെയാണ് ഇവ. സുനിക്ക് ആ കേസില്‍ ശിക്ഷ വാങ്ങി നല്‍കാനും പറ്റും. പക്ഷേ, നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതില്‍ എന്താണ് കാര്യം?

ഒരു ഗുണവും ഇല്ല

ഒരു ഗുണവും ഇല്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ആ ഫോണിന്റെ പിന്നാമ്പുറ കഥകള്‍ക്ക് ഒരു പ്രാധാന്യവും ഇല്ല എന്നതാണ് സത്യം. എന്നാല്‍ ആ ഫോണ്‍ ഉപയോഗിച്ച് നടത്തി ഫോണ്‍ വിളികള്‍ നിര്‍ണായകം ആണ് താനും.

English summary
Attack Against Actress: How Pulsar Suni got mobile phone inside the Jail? Police collected all evidences.
Please Wait while comments are loading...