ഇല്ലാത്ത മാഡം, ബന്ധമില്ലാത്ത കാവ്യ! സുനിയെ അറിയില്ല, അറിയാത്ത സുനിയെ ഡ്രൈവറാക്കുന്നു;കാവ്യയുടെ പരാതി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് കാവ്യ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ കേസ് വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ ബി രാമന്‍ പിള്ള തന്നെയാണ് കാവ്യയ്ക്ക് വേണ്ടിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ കഴിഞ്ഞ ജാമ്യഹര്‍ജിയിലും പോലീസിനെതിരെ ആയിരുന്നു ആക്ഷേപങ്ങള്‍.

കേസുമായി ഒരു ബന്ധവും ഇല്ലാത്ത തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് കാവ്യയുടെ പരാതി. പള്‍സര്‍ സുനിയെ കുറിച്ചും മാഡത്തെ കുറിച്ചും എല്ലാം കാവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

കേസുമായി ബന്ധമില്ല

കേസുമായി ബന്ധമില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ല എന്നാണ് കാവ്യ മാധവന്റെ വാദം. പോലീസ് തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആക്ഷേപം.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന പഴയ വാദത്തില്‍ തന്നെയാണ് കാവ്യ മാധവന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്. തനിക്കോ ദിലീപിനോ സുനിയെ അറിയില്ല എന്നാണ് വാദം.

സുനിയെ വിശ്വസിക്കുന്നു

സുനിയെ വിശ്വസിക്കുന്നു

കേസിലെ പ്രതിയായ സുനില്‍ കുമാര്‍ പറയുന്നത് വിശ്വസിച്ചാണ് പോലീസിന്റെ നടപടികള്‍ എന്ന ആക്ഷേപവും കാവ്യ മാധവന്‍ ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട് എന്നും കാവ്യ പറയുന്നു.

പോലീസ് നിരന്തരം വിളിക്കുന്നു

പോലീസ് നിരന്തരം വിളിക്കുന്നു

കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരന്തരം ഫോണില്‍ വിളിക്കുന്നു എന്ന പരാതിയും കാവ്യ ഉന്നയിക്കുന്നുണ്ട്. കേസില്‍ കന്നെ കുടുക്കാന്‍ പോലീസ് ശ്രമം നടത്തുന്നു എന്നാണ് ആക്ഷേപം.

അമ്മയേയും സഹോദരനേയും

അമ്മയേയും സഹോദരനേയും

അന്വേഷണ സംഘം തന്‍റെ അമ്മയേയും സഹോദരനേയും ഭീഷണിപ്പെടുത്തിയാതും കാവ്യയുടെ ആരോപണം. നിയമ വിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ പോലീസ് സമ്മര്‍ദ്ദമെന്നും കാവ്യ മാധവന്‍റെ ആരോപണം

ഇല്ലാത്ത മാഡം

ഇല്ലാത്ത മാഡം

കേസില്‍ ഇല്ലാത്ത മാഡത്തെ കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കുന്നു എന്ന ആക്ഷേപവും ജാമ്യ ഹര്‍ജിയില്‍ കാവ്യ ഉന്നയിക്കുന്നുണ്ട്. മാഡം കാവ്യ ആണെന്ന് നേരത്തെ പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.

സുനിയെ ഡ്രൈവറാക്കാന്‍

സുനിയെ ഡ്രൈവറാക്കാന്‍

പള്‍സര്‍ സുനിയെ തന്റെ ഡ്രൈവര്‍ ആക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്ന ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് കഥകള്‍ സൃഷ്ടിക്കുന്നു

പോലീസ് കഥകള്‍ സൃഷ്ടിക്കുന്നു

പലതരത്തിലുള്ള കഥകള്‍ സൃഷ്ടിക്കുകയാണ് പോലീസ് ചെയ്യുന്നത് എന്നും കാവ്യ മാധവന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയോട് പ്രോസിക്യൂഷന്‍ എന്ത് നിലപാടെടുക്കും എന്ന് വ്യക്തമല്ല.

അറസ്റ്റ് ഭയന്ന്

അറസ്റ്റ് ഭയന്ന്

കാവ്യ മാധവനെ അന്വേഷണ സംഘം ഉടനെ അറസ്റ്റ് ചെയ്‌തേക്കും എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സുനിയുമായി

സുനിയുമായി

കാവ്യ മാധവന് പള്‍സര്‍ സുനിയെ അറിയില്ലെന്ന വാദം നുണയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. സുനി കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തതിന് തെളിവുണ്ട് എന്നാണ് പോലീസ് വാദം.

ആ വാദത്തില്‍ കുടുങ്ങുമോ

ആ വാദത്തില്‍ കുടുങ്ങുമോ

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്ന ദിലീപിന്റെ വാദം പോലീസ് നേരത്തേ തള്ളിയതാണ്. കാവ്യ മാധവനും ഈ വാദം ഉന്നയിച്ചാല്‍ അത് തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

English summary
Attack Against Actress: Kavya Madhavan against Police in Anticipatory bail petition
Please Wait while comments are loading...