മഞ്ജു വാര്യർക്കെതിരെ ആഞ്ഞടിച്ച് കാവ്യ... ശ്രീകുമാർ മേനോന് നേർക്കും ആരോപണമുന; സന്ധ്യക്കും രക്ഷയില്ല

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാമത്തെ ജാമ്യഹര്‍ജി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മഞ്ജു വാര്യര്‍ക്ക് എതിരേയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിബി ബി സന്ധ്യയ്‌ക്കെതിരേയും ആ ഹര്‍ജിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

കാവ്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയത് 'ആക്ഷന്‍ ഹീറോ ബൈജു പൗലോസ്'? ചോദ്യം ചെയ്താല്‍ പുറത്തിറക്കില്ല...

ഇപ്പോഴിതാ കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ആരോപണങ്ങള്‍ നീളുന്നത് മഞ്ജു വാര്യരിലേക്കും ശ്രീകുമാര്‍ മേനോനിലേക്കും ഒക്കെയാണ്.

വീട്ടമ്മയുമായുള്ള സെക്‌സ് ലൈവ് സ്ട്രീം ചെയ്തത് ഫേസ്ബുക്കിൽ അല്ല... അത് വേറെ ആപ്പ്! പണികിട്ടിയതിങ്ങനെ

മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള ബന്ധമാണ് കാവ്യയും ഉയര്‍ത്തിക്കാണിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ആയിരുന്നു ഈ ആരോപണം ഉന്നയിക്കപ്പെട്ടത്.

തുടര്‍ന്നും ശക്തമായ നിലപാടുകള്‍

തുടര്‍ന്നും ശക്തമായ നിലപാടുകള്‍

പള്‍സര്‍ സുനി മാത്രമാണ് പ്രധാന പ്രതി എന്ന രീതിയില്‍ അന്വേഷണം തുടര്‍ന്നപ്പോഴും മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നില്ല. വനിത സംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

മഞ്ജുവും ബി സന്ധ്യയും

മഞ്ജുവും ബി സന്ധ്യയും

മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ഇപ്പോള്‍ കാവ്യ മാധവനും ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആക്ഷേപം. ഇതും കേസും തമ്മില്‍ എന്ത് ബന്ധം?

ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന?

ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചനയുണ്ട് എന്നാണ് നേരത്തേ മുതലുള്ള ആരോപണം. ആ ആരോപണവുമായി ചേര്‍ത്തുവയ്ക്കാവുന്നതാണ് കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉള്ള ഈ ആരോപണം.

ദിലീപിനെതിരെ മഞ്ജു?

ദിലീപിനെതിരെ മഞ്ജു?

ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നത് മഞ്ജു വാര്യര്‍ ആണ് എന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. എഡിജിപി ബി സന്ധ്യയേയും ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആരോപണങ്ങള്‍.

ശ്രീകുമാര്‍ മേനോന്‍

ശ്രീകുമാര്‍ മേനോന്‍

പ്രമുഖ പരസ്യ ചിത്ര സംവിധായകനും സിനിമ സംവിധായകനും ആയ ശ്രീകുമാര്‍ മേനോനെതിരേയും കാവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ആക്ഷേപം ഉണ്ട്. ശ്രീകുമാര്‍ മേനോനും ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് ആരോപണം.

ശ്രീകുമാര്‍ മേനോന് എന്ത് ബന്ധം?

ശ്രീകുമാര്‍ മേനോന് എന്ത് ബന്ധം?

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹ മോചനത്തില്‍ ശ്രീകുമാര്‍ മേനോന് പങ്കുണ്ടെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാര്‍ മേനോന് ദിലീപിനോട് ശത്രുതയുണ്ട് എന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ ആരോപണം.

ഒരേ വക്കീല്‍, ഒരേ ആരോപണം

ഒരേ വക്കീല്‍, ഒരേ ആരോപണം

ദിലീപിന് വേണ്ടി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലും സമാനമായ ആരോപണങ്ങള്‍ ആയിരുന്നു ഉന്നയിച്ചിരുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ ആയ അഡ്വ ബി രാമന്‍ പിള്ള തന്നെയാണ് കാവ്യ മാധവന് വേണ്ടിയും ഹാജരാകുന്നത്.

രണ്ട് ഡ്രൈവര്‍മാരുണ്ട്

രണ്ട് ഡ്രൈവര്‍മാരുണ്ട്

സുനിയെ തന്റെ ഡ്രൈവാറാക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്ന ആരോപണവും കാവ്യ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ഡ്രൈവര്‍മാരുള്ള തനിക്ക് സുനിയെ പോലെ ഒരാളെ ഡ്രൈവര്‍ ആക്കേണ്ട ആവശ്യമില്ലെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

 വില്ലയിലെ രജിസ്റ്റര്‍

വില്ലയിലെ രജിസ്റ്റര്‍

വെണ്ണലയിലെ തന്റെ വില്ലയില്‍ സുനി വന്നതായി പറയുന്നത് പോലീസിന്റെ ആരോപണം മാത്രമാണ് എന്നാണ് കാവ്യ പറയുന്നത്. വില്ലയിലെ രജിസ്റ്റര്‍ കാണുന്നില്ലെന്ന് പറയുന്നത് തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് എന്നാണ് അടുത്ത ആരോപണം.

ലക്ഷ്യയെ പറ്റിയും

ലക്ഷ്യയെ പറ്റിയും

ലക്ഷ്യ നടത്തുന്നത് താന്‍ അല്ല, അനിയന്‍ മിഥുന്‍ ആണ് എന്നും കാവ്യ പറയുന്നുണ്ട്. താന്‍ ആ സ്ഥാപനത്തിലെ സ്ലീപ്പിങ് പാര്‍ട്ണര്‍ മാത്രമാണ് എന്നും പറയുന്നു. ലക്ഷ്യയില്‍ നടന്ന പോലീസ് പരിശോധനകളെ വിമര്‍ശിക്കുന്നും ഉണ്ട് കാവ്യ.

പോലീസിന്റെ ഭീഷണി

പോലീസിന്റെ ഭീഷണി

അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി എന്ന ആരോപണവും കാവ്യ ഉന്നയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ബൈജു പൗലോസും സുദര്‍ശനും വീട്ടിലെത്തി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.

അങ്ങനെ സംഭവിച്ചിട്ടില്ലെന്ന്

അങ്ങനെ സംഭവിച്ചിട്ടില്ലെന്ന്

എന്നാല്‍ തങ്ങള്‍ കാവ്യയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തമാക്കുന്നത്. കാവ്യയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു.

നാല് തവണ മാത്രം

നാല് തവണ മാത്രം

അന്വേഷവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ നാല് തവണ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്നാണ് ബൈജു ഹൗലോസ് വ്യക്തമാക്കിയിട്ടുള്ളത്. ഈ സംഭാഷണങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേബം വ്യക്തമാക്കി.

മണിക്കൂറുകള്‍ മാത്രം

മണിക്കൂറുകള്‍ മാത്രം

സെപ്തംബര്‍ 18 തിങ്കളാഴ്ചയാണ് കാവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഒരുപക്ഷേ അറസ്റ്റ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack Against Actress: Kavya Madhavan alleges relationship between Manju Warrier and B Sandhya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്