നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരും കോടതി കയറിയിറങ്ങേണ്ടിവരും എന്ന് ഉറപ്പായി... അടുത്തതാര്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ സംഭവ വികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയും ആയ മഞ്ജു വാര്യരും ഇനി കേസിന്റെ അവിഭാജ്യ ഘടകമായി മാറും എന്ന് ഉറപ്പായി.

കേസിന് ശക്തി പകരാന്‍ മഞ്ജു വാര്യരെ സാക്ഷിയാക്കേണ്ടി വരും എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പോലീസ് തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ ഈ കേസില്‍ കോടതി കയറിയിറങ്ങേണ്ടി വരും എന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരുപക്ഷേ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ വസ്തുതയും ഇത് തന്നെ ആണ്.

ദിലീപും മഞ്ജു വാര്യരും

ദിലീപും മഞ്ജു വാര്യരും

ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിലെത്തിയത് ഈ കേസിനെ സംബന്ധിച്ച് നിര്‍ണായകമായ ഒരു കാര്യമാണ്. ദിലീപിന് നടിയോട് വ്യക്തിപരമായ വിദ്വേഷം ഉണ്ടാകാന്‍ കാരണം ഇതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

കാരണക്കാരി നടിയോ?

കാരണക്കാരി നടിയോ?

ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധത്തില്‍ ഉലച്ചിലുകളുണ്ടാക്കിയത് ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യര്‍ക്ക് നല്‍കിയ ചില വിവരങ്ങള്‍ ആണ് എന്നാണ് പോലീസ് കരുതുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഗദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ശത്രുതയില്‍ ആയി എന്നും പറയപ്പെടുന്നു.

മഞ്ജു തന്നെ പറയണം

മഞ്ജു തന്നെ പറയണം

എന്നാല്‍ ഇക്കാര്യങ്ങള്‍ ബലപ്പെടണമെങ്കില്‍ മഞ്ജു വാര്യര്‍ തന്നെ ഇത് വ്യക്തമാക്കണം. നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നോ എന്ന് തെളിയിക്കാന്‍ ഇത് അത്യാവശ്യം ആണ്.

മഞ്ജു വാര്യര്‍ രണ്ടാം സാക്ഷി

മഞ്ജു വാര്യര്‍ രണ്ടാം സാക്ഷി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച് പോലീസ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നുണ്ട്. അതില്‍ മഞ്ജു വാര്യര്‍ രണ്ടാം സാക്ഷിയാകും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

നടി തന്നെ പറഞ്ഞിട്ടുണ്ട്

നടി തന്നെ പറഞ്ഞിട്ടുണ്ട്

ദിലീപുമായുള്ള പ്രശ്‌നങ്ങള്‍ ആക്രമിക്കപ്പെട്ട നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വളരെ അടുപ്പമുണ്ടായിരുന്നു എങ്കിലും കുറച്ച് കാലമായി സൗഹൃദം തീരെ ഇല്ല എന്നാണ് നടി വ്യക്തമാക്കിയിട്ടുള്ളത്.

സിനിമയില്‍ നിന്ന് പുറത്താക്കാന്‍

സിനിമയില്‍ നിന്ന് പുറത്താക്കാന്‍

നടിയെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ഒരു പ്രമുഖ നടന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും ആരോപണം ഉണ്ടായിരുന്നു. നടി തന്നെ ഇക്കാര്യം ഒരു അഭിമുഖത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

മഞ്ജുവിന്റെ മൊഴി

മഞ്ജുവിന്റെ മൊഴി

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലീസ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു മൊഴി എടുത്തത്.

അറസ്റ്റിലേക്ക് നയിച്ചത്

അറസ്റ്റിലേക്ക് നയിച്ചത്

ദിലീപിനേയും നാദിര്‍ഷയേയും മണിക്കൂറുകളോളം ചോദ്യം ചെയ്യാനും പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്യാനും വഴിവച്ചത് മഞ്ജു വാര്യര്‍ നല്‍കിയ മൊഴികള്‍ ആയിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും അന്നും ഒരു സംശയം ബാക്കി നിന്നു.

കോടതി നടപടികളില്‍

കോടതി നടപടികളില്‍

കോടതി നടപടികളില്‍ പങ്കാളിയാവാന്‍ മഞ്ജുവിന് താത്പര്യമില്ല എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് സൂചനകള്‍.

എല്ലാം പറയേണ്ടി വരും

എല്ലാം പറയേണ്ടി വരും

രണ്ടാം സാക്ഷിയായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായാല്‍ വിവാഹ മോചനം സംബന്ധിച്ച പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വന്നേക്കും. അക്കാര്യങ്ങള്‍ വാര്‍ത്തയാക്കാന്‍ ദിലീപും മഞ്ജു വാര്യരും നേരത്തേ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

English summary
Attack against actress: Manju Warrier may be second witness in Charge Sheet.
Please Wait while comments are loading...