എല്ലാം മാറി മറിയുന്നു... ദിലീപിനെ വേട്ടയാടാന്‍ ഉന്നത ഗൂഢാലോചനയോ? മറുപടി പറയേണ്ടി വരും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളിലൂടെ ആണ് കടന്നുപോകുന്നത്. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്തേക്കും എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും ഇപ്പോഴില്ല.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ദിലീപ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അത് സത്യമാണോ എന്ന് സംശയിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്തിന്റെ കാര്യം തന്നെയാണ് ഇതില്‍ പ്രധാനം.
ആ കത്ത് സുനി എഴുതിയതല്ല എന്ന് തെളിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. സുനിയ്ക്ക് വേണ്ടി, സഹതടവുകാരനായിരുന്ന നിയമ വിദ്യാര്‍ത്ഥി വിപിന്‍ ലാല്‍ ആണ് കത്ത് എഴുതിയത്. എന്നാല്‍ വിപിന്‍ലാല്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

ആ കത്ത്
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് എഴുതി എന്ന രീതിയില്‍ ആയിരുന്നു ആ കത്ത് പുറത്ത് വന്നത്. ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.

സംശയം ഉയര്‍ത്തിയ കത്ത്
ആ കത്തിന്റെ ഭാഷ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. പള്‍സര്‍ സുനി എഴിതിയതാകാനുള്ള സാധ്യതയില്ലെന്ന് തുടക്കത്തില്‍ തന്നെ പലരും വിലയിരുത്തുകയും ചെയ്തിരുന്നു.

നിയമ വിദ്യാര്‍ത്ഥി
കാക്കനാട്ടെ ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന് ആയിരുന്ന വിപിന്‍ ലാല്‍ എന്ന നിയമ വിദ്യാര്‍ത്ഥിയാണ് ഈ കത്തെഴുതിയത് എന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ അതിലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഭീഷണിപ്പെടുത്തി എഴുതിച്ചു
ആ കത്ത് തന്നെ ഭീഷണിപ്പെടുത്തി എഴുതിച്ചതാണ് എന്നാണ് വിപിന്‍ലാല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ദിലീപ് ആണെന്ന് കരുതുന്നില്ലെന്നും വിപിന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

സുനി മാത്രമല്ല
തന്നെ ഭീഷണിപ്പെടുത്തി കത്ത് എഴുതിയ്ക്കുകയായിരുന്നു എന്നാണ് വിപിന്‍ലാല്‍ പറയുന്നത്. പള്‍സര്‍ സുനി മാത്രമല്ല, ജയില്‍ അധികൃതരും ആ ഭീഷണിക്ക് കൂട്ടുനിന്നു എന്നതാണ് ഇതില്‍ സംശയം ജനിപ്പിക്കുന്നത്.

മോഷണം പോയ പേപ്പര്‍?
ജയിലില്‍ നിന്ന് കത്തെഴുതുക എളുപ്പമല്ല. ജയില്‍ സീല്‍ രേഖപ്പെടുത്തിയ പേപ്പര്‍ കത്തെഴുതുന്നതിന് വേണ്ടി സുനി എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല എന്നായിരുന്നു ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.

എന്തിന് ജയില്‍ അധികൃതര്‍
വിപിന്‍ ലാലിന്റെ മൊഴിയുടെ വിശ്വാസ്യത എത്രത്തോളം ഉണ്ട് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എങ്കിലും എന്തുകൊണ്ടാണ് ജയില്‍ അധികൃതരെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന നിര്‍ണായകമായ ചോദ്യമാണ്.

ഗൂഢാലോചനയെ കുറിച്ച്
തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് തന്നെ നേരത്തെ പറഞ്ഞിരുന്നു. വിപിന്‍ ലാലിന്റെ മൊഴി ശരിയാണെങ്കില്‍ അത്തരത്തിലും അന്വേഷണം നീളേണ്ടി വരും എന്ന് ഉറപ്പാണ്.

പോലീസിന്റെ അറിവോടെ?
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ഫോണ്‍ ഉപയോഗിച്ചത് പോലീസിന്റെ അറിവോടെ ആണെന്ന് നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications