കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പുണ്ണി ചതിച്ചാല്‍ ദിലീപ് തീര്‍ന്നു; പിന്നെ ജനപ്രിയന്‍ വെറും ഗോപാലകൃഷ്ണന്‍... അപ്പുണ്ണി ചതിക്കുമോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിക്കഴിഞ്ഞു. ഇനി അപ്പുണ്ണിയ്ക്ക് മുന്നില്‍ പ്രധാനമായും രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ ഒളിവുജീവിതം തുടരുക.

എന്തായാലും ഒളിവുജീവിതം തുടരുക എന്നത് അപ്പുണ്ണിയെ സംബന്ധിച്ച് എളുപ്പാകില്ല. അങ്ങനെയെങ്കില്‍ കീഴടങ്ങേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി ഒരു മണ്ടത്തരത്തിന് അപ്പുണ്ണി മുതിരുമോ എന്നതാണ് സംശയം.

ഒരുപക്ഷേ അപ്പുണ്ണി കോടതിയില്‍ കീഴടങ്ങാനും മതി. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. അപ്പുണ്ണി മാപ്പുസാക്ഷിയായാല്‍ അതോടെ തീരും ദിലീപിന്റെ സെലിബ്രിറ്റി ജീവിതം.

മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍

മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍

ദിലീപിന്റെ വെറും ഒരു ഡ്രൈവറോ മാനേജറോ അല്ല അപ്പുണ്ണി എന്ന സുനില്‍ രാജ്. ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് തന്നെ വിളിക്കാവുന്ന ആളാണ്.

ഒളിവില്‍

ഒളിവില്‍

ദിലീപിന് ശേഷം താനും അറസ്റ്റിലാകും എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അപ്പുണ്ണി ഒളിവില്‍ പോയത്. അതിന് ശേഷം മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോലീസിന് അറിയാം

പോലീസിന് അറിയാം

അപ്പുണ്ണി എവിടെയുണ്ട് എന്നത് സംബന്ധിച്ച് പോലീസിന് കൃത്യമായ ധാരണയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാതെ ഒഴിവാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കീഴടങ്ങലെങ്കില്‍

കീഴടങ്ങലെങ്കില്‍

കീഴടങ്ങുകയാണെങ്കില്‍ അപ്പുണ്ണിയ്ക്ക് മുന്നില്‍ രണ്ട് വഴികള്‍ ആണ് ഉള്ളത്. കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താം. അല്ലാത്ത പക്ഷം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാം.

പോലീസ് പിടിച്ചാല്‍

പോലീസ് പിടിച്ചാല്‍

അപ്പുണ്ണി കീഴടങ്ങുന്നതിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. അങ്ങനെയെങ്കില്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമായിരിക്കും അപ്പുണ്ണിയെ പോലീസ് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കുക.

അപ്പുണ്ണി ഒറ്റുമോ?

അപ്പുണ്ണി ഒറ്റുമോ?

ദിലീപിനെ കുറിച്ച് എല്ലാം അറിയുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് അപ്പുണ്ണി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ട് എന്ന് അപ്പുണ്ണി സമ്മതിച്ചാല്‍ പിന്നെ ദിലീപിന് രക്ഷപ്പെടാന്‍ സാധിക്കില്ല.

മാപ്പു സാക്ഷിയായാല്‍

മാപ്പു സാക്ഷിയായാല്‍

കേസില്‍ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അപ്പുണ്ണി തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അപ്പുണ്ണിയെ പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റും,

ദിലീപിന് പിന്നെ രക്ഷയില്ല

ദിലീപിന് പിന്നെ രക്ഷയില്ല

അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ ദിലീപിന് മുന്നില്‍ പിന്നെ രക്ഷപ്പെടാനുള്ള വഴികള്‍ ഒന്നും ഉണ്ടാകില്ല. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ അപ്പുണ്ണിയുടെ മൊഴി മാത്രം മതിയാകും.

ഫോണ്‍ കോളുകളുടെ കാര്യത്തില്‍

ഫോണ്‍ കോളുകളുടെ കാര്യത്തില്‍

പള്‍സര്‍ സുനി വിളിച്ചത് മുഴുവന്‍ അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു. ഈ സമയം സംസാരിച്ചത് ദിലീപ് ആണന്ന് തെളിയിക്കപ്പെട്ടാല്‍ പിന്നെ എല്ലാം കഴിഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന നിസ്സംശയം തെളിയിക്കപ്പെടും.

സുനിയെ കണ്ട കാര്യം

സുനിയെ കണ്ട കാര്യം

പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടേ ഇല്ല എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഒരുപക്ഷേ ഈ വാദം പൊളിയ്ക്കാനും അപ്പുണ്ണി മാപ്പുസാക്ഷിയായാല്‍ സാധിച്ചേക്കും.

English summary
Attack Against Actress: No anticipatory bail for Appunni, what are the choices left in front of him?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X