ദിലീപിനെ കൈവിട്ട് പൂഞ്ഞാര്‍ പുലിയും... നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിനേയും സംശയം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കില്ല എന്നായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ഭാവിയില്‍ മാപ്പ് പറയേണ്ടി വരും എന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

പിസി ജോര്‍ജ്ജിന്റെ പ്രസ്താവന ദിലീപ് അനുകൂലികള്‍ ഏറെ ആഘോഷിക്കുകയും ചെയ്തു. പിസി ജോര്‍ജ്ജിനെ പ്രകീര്‍ത്തിച്ച് ഒരുപാട് ഫേസ്ബുക്ക് സ്റ്റാറ്റസ്സുകളും പൊങ്ങി വന്നു.

എന്നാല്‍ പിസി ജോര്‍ജ്ജും ഇപ്പോള്‍ ദിലീപിനെ കൈവിട്ടോ എന്ന് സംശയിക്കേണ്ടി വരും. ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പൂഞ്ഞാര്‍ പുലി പറയുന്നത്. മുകേഷിനെതിരെ ആരോപണത്തിന്റെ മുനയും നീളുന്നുണ്ട്.

ദിലീപ് നിരപരാധിയോ?

ദിലീപ് നിരപരാധിയോ?

ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പിസി ജോര്‍ജ്ജ് നടത്തിയ പ്രതികരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു. ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.

 മാപ്പ് പറയേണ്ടി വരും

മാപ്പ് പറയേണ്ടി വരും

ദിലീപിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്ന സമയം ആയിരുന്നു അത്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെല്ലാം കേരളത്തിലെ ജനങ്ങള്‍ ദിലീപിനോട് മാപ്പ് ചോദിക്കേണ്ടി വരും എന്നും അന്ന് പിസി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി

മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി

ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും കൂടി ചെയ്തു പിസി ജോര്‍ജ്ജ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്തിന് പിറകില്‍ ഗൂഢാലോചന ഉണ്ട് എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ ആരോപണം.

അച്ഛന്‍ മാത്രമല്ല, മകനും

അച്ഛന്‍ മാത്രമല്ല, മകനും

പിസി ജോര്‍ജ്ജ് മാത്രമല്ല, പിറകേ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജഗതി ശ്രീകുമാറിന്റെ മകളെയാണ് ഷോണ്‍ ജോര്‍ജ്ജ് വിവാഹം ചെയ്തിരിക്കുന്നത്.

പിസി കളം മാറിയോ?

പിസി കളം മാറിയോ?

എന്നാല്‍ പിസി ജോര്‍ജ്ജ് ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് മാറിയോ എന്നാണ് സംശയം. അത്തരത്തിലുള്ള പ്രതികരണമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വരുന്നത്.

അങ്ങനെ പറഞ്ഞിട്ടില്ലെന്ന്

അങ്ങനെ പറഞ്ഞിട്ടില്ലെന്ന്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ നേരത്തെ പറഞ്ഞതൊക്കെ എവിടെ പോയി?

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം മാത്രമാണ് ദിലീപിന്റെ അറസ്റ്റ് എന്നാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ മറ്റ് ചില കാര്യങ്ങളും കൂടി പിസി ജോര്‍ജ്ജ് പറയുന്നുണ്ട്.

 മുകേഷിന്റെ പങ്ക്

മുകേഷിന്റെ പങ്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ താരവും സിപിഎം എംഎല്‍എയും ആയ മുകേഷിന് പങ്കുണ്ടോ എന്ന് തനിക്ക് സംശയം ഉണ്ടെന്നും പിസി ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്. മറ്റ് ചിലരിലേക്കും ജോര്‍ജ്ജ് ആരോപണങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ട്.

ഒരു പ്രമുഖ നേതാവും മകനും?

ഒരു പ്രമുഖ നേതാവും മകനും?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മകനും ചേര്‍ന്നാണ് ദിലീപിനെ കുടുക്കിയത് എന്നാണ് ആരോപണം. ഒരു വനിത എഡിജിപിയ്ക്കും ഇതില്‍ പങ്കുണ്ട് എന്നും പിസി ജോര്‍ജ്ജ് ആരോപിക്കുന്നു.

വൈരാഗ്യം ദിലീപിനോട്

വൈരാഗ്യം ദിലീപിനോട്

രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിന് ദിലീപിനോട് വൈരാഗ്യം ഉണ്ടെന്നാണ് പിസി പറയുന്നത്. മകന് സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചത് ദിലീപ് ആയതിനാല്‍ ആണത്രെ ഈ വിരോധം.

English summary
Attack against actress: PC George suspects Mukesh's involvement
Please Wait while comments are loading...