സൗണ്ട് തോമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയോ? ഉത്തരം തേടി പുലിമുരുകന്‍ വൈശാഖിനേയും ചോദ്യം ചെയ്തു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടേയും സംവിധായകന്‍ വൈശാഖ് ആണ്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് പോലീസ് വൈശാഖിന്റെ മൊഴിയെടുത്തത്.

Vysakh

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതി എന്ന് പറയപ്പെടുന്ന കത്തില്‍ സൗണ്ട് തോമ എന്ന സിനിമയുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്. സൗണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് ആ കത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വൈശാഖില്‍ നിന്ന് മൊഴിയെടുത്തത്.

സൗണ്ട് തോമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയിരുന്നോ എന്ന കാര്യമാണ് പ്രധാനമായും വൈശാഖിനോട് ആരാഞ്ഞത്. സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈശാഖ് എന്താണ് പോലീസിനോട് പറഞ്ഞത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

English summary
Attack against actress: Police questined Vysakh.
Please Wait while comments are loading...