നടിയുടെ ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് അപ് ലോഡ് ചെയ്തു? ദിലീപിന്റെ സുഹൃത്ത് സിംകാര്‍ഡ് മാറ്റിയതെന്തിന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ പുറത്തെത്തിയതായി സംശയങ്ങള്‍ ബലപ്പെടുന്നു. കൊച്ചിയിലെ മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് കാണിച്ചു എന്ന് പറയുന്ന ദൃശ്യങ്ങള്‍ നടിയുടേത് തന്നെയാണ് എന്നാണ് നിഗമനം.

അങ്ങനെയെങ്കില്‍ ഈ ദൃശ്യങ്ങള്‍ എവിടെ നിന്നായിരിക്കും പുറത്തായിട്ടുണ്ടാവുക? പള്‍സര്‍ സുനി തന്നെ ഈ ദൃശ്യങ്ങള്‍ പലരേയും കാണിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപ്പോഴും പോലീസിന്റെ സംശയങ്ങള്‍ നീളുന്നത് ദിലീപിലേക്ക് തന്നെയാണ്.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിദേശത്തേക്ക് കടത്തിയായി പോലീസ് സംശയിക്കുന്നുണ്ട്. അവിടെ നിന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമം നടത്തിയതായും പോലീസ് കരുതുന്നു. അതിനിടെയാണ് ദിലീപിന്റെ ഒരു അടുത്ത സുഹൃത്ത് തന്റെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് മാറ്റിയത് എന്തിനാണ് എന്ന ചോദ്യം ബാക്കി.

ദൃശ്യങ്ങള്‍ പുറത്തോ?

ദൃശ്യങ്ങള്‍ പുറത്തോ?

നടിയുടെ ദൃശ്യങ്ങള്‍ പുറത്തായോ എന്ന ഭയത്തിലാണ് ഇപ്പോള്‍ പോലീസും സമൂഹവും. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുക എന്ന് ഉറപ്പാണ്.

ദൃശ്യങ്ങള്‍ വിദേശത്ത്?

ദൃശ്യങ്ങള്‍ വിദേശത്ത്?

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിദേശത്തേക്ക് കടത്തിയതായി പോലീസ് കഴിഞ്ഞ ദിവസം തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ പല സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍

കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസ് പ്രതിരോധത്തില്‍ ആകുമെന്ന് ഉറപ്പാണ്. അക്കാര്യം തിരിച്ചറിഞ്ഞ് മനപ്പൂര്‍വ്വം ഇവ വിദേശത്തേക്ക് കടത്തിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

സിം കാര്‍ഡ് മാറ്റിയ സുഹൃത്ത്

സിം കാര്‍ഡ് മാറ്റിയ സുഹൃത്ത്

അടുത്തിടെ വിദേശ യാത്ര നടത്തിയ ദിലീപിന്റെ ഒരു സുഹൃത്ത് തന്റെ ഫോണിലെ സിംകാര്‍ഡ് മാറ്റിയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

തെളിവുകള്‍ ഇല്ലെങ്കില്‍

തെളിവുകള്‍ ഇല്ലെങ്കില്‍

ക്രിമിനല്‍ ഗൂഢാലോചനയ്ക്കാണ് ദിലീപിനെതിരെ കേസ് എടുത്തിട്ടുള്ളത്. കോടതിയില്‍ തെളിയിക്കപ്പെടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വകുപ്പാണിത്. അതുകൊണ്ട് തന്നെ തെളിവുകള്‍ ഇല്ലാതാക്കാനുള്ള മനപ്പൂര്‍വ്വമുള്ള ശ്രമങ്ങള്‍ ഉറപ്പാണ്.

കിട്ടിയ മെമ്മറി കാര്‍ഡ്

കിട്ടിയ മെമ്മറി കാര്‍ഡ്

പള്‍സര്‍ സുനി ആദ്യം സമീപിച്ച അഭിഭാഷകന്‍ ആയ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്ന് പോലീസിന് ഒരു മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ദൃശ്യങ്ങള്‍ ഒന്നും ഇല്ല. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഈ മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ പോലീസിന് അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയുകയുള്ളൂ.

49 മിനിട്ടുള്ള വീഡിയോ

49 മിനിട്ടുള്ള വീഡിയോ

49 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പള്‍സര്‍ സുനി പകര്‍ത്തിയിട്ടുള്ളത്. പിന്നീട് അത് മൂന്ന് മിനിട്ട് വീതം ദൈര്‍ഘ്യമുള്ള ആറ് ക്ലിപ്പുകളാക്കി മാറ്റുകയായിരുന്നു.

എഡിറ്റ് ചെയ്തത്

എഡിറ്റ് ചെയ്തത്

പള്‍സര്‍ സുനി ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ അതിന് ആരുടേയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്ന ചോദ്യവും നിര്‍ണായകമാണ്. എഡിറ്റ് ചെയ്ത ആളുടെ പക്കല്‍ നിന്നും വീഡിയോ ചോര്‍ന്നേക്കാം.

കൈവിട്ട് പോയാല്‍

കൈവിട്ട് പോയാല്‍

എല്ലാം കൈവിട്ട് പോയാല്‍ നടിയെ കൂടുതല്‍ നാണം കെടുത്താന്‍ പ്രതികള്‍ വീഡിയോ പുറത്ത് വിട്ടേക്കുമോ എന്ന ഭയവും പോലീസിനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ ആണ് എല്ലാ നിക്കങ്ങളും.

ദിലീപിന്റെ ഫോണുകള്‍

ദിലീപിന്റെ ഫോണുകള്‍

ദീലിപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് രണ്ട് ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് രണ്ടും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

English summary
Attack against actress: Police suspects Dileep's friends who traveled out side India recently.
Please Wait while comments are loading...